< Back
Gulf
ജനാദിരിയ പൈതൃകോത്സവം: ഇന്ത്യന്‍ പവലിയനില്‍ തമിഴ്നാട് സ്റ്റാള്‍ജനാദിരിയ പൈതൃകോത്സവം: ഇന്ത്യന്‍ പവലിയനില്‍ തമിഴ്നാട് സ്റ്റാള്‍
Gulf

ജനാദിരിയ പൈതൃകോത്സവം: ഇന്ത്യന്‍ പവലിയനില്‍ തമിഴ്നാട് സ്റ്റാള്‍

Khasida
|
30 April 2018 10:15 AM IST

അവധി ദിനത്തില്‍ വന്‍ തിരക്ക്

വാരാന്ത്യമായതോടെ ജനാദിരിയ പൈതൃകോത്സവത്തിലെ ഇന്ത്യന്‍ പവലിയനിലേക്ക് തിരക്കേറുന്നു. തമിഴ്നാടിന്റെ സ്റ്റാളാണ് പവലിയനിലെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ വേദിയില്‍ അവതരിപ്പിച്ച കഥക് നൃത്തം കാണാന്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് എത്തിയത്.

ജനാദിരിയ പൈതൃക ഗ്രാമത്തില്‍ ഏറ്റവും തിരക്കുള്ള പവലിയനാണ് അതിഥി രാജ്യമായ ഇന്ത്യയുടേത്. ദിനം പ്രതിയെത്തുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍. തമിഴ്നാടിന്റെ ചരിത്രവും പാരമ്പര്യവും സൌദികള്‍ക്ക് പരിചയപ്പെടുത്തുകയാണ് തമിഴ്നാട്ടുകാര്‍. പൈതൃകോത്സവം തുടങ്ങി ഇതിനകം അഞ്ച് സ്റ്റാളുകള്‍ ഇന്ത്യന്‍ പവലിയനില്‍ മാറിമാറിയെത്തി. വനിതകളാണ് സന്ദര്‍ശകരില്‍ കൂടുതലും. വന്‍ ജനത്തിരക്കാണ് ഇന്നും. ഇന്ത്യന്‍ വേദിയിലെ കലാരൂപങ്ങളും ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. കുടുംബങ്ങളൊന്നിച്ചാണ് കലാ ആസ്വാദനത്തിന് എത്തുന്നത്.

Similar Posts