< Back
Gulf
ഖത്തറിലെത്തിയ പിഎസ്ജി താരങ്ങള്‍ മടങ്ങിഖത്തറിലെത്തിയ പിഎസ്ജി താരങ്ങള്‍ മടങ്ങി
Gulf

ഖത്തറിലെത്തിയ പിഎസ്ജി താരങ്ങള്‍ മടങ്ങി

Jaisy
|
2 May 2018 5:19 AM IST

ദോഹ കോര്‍ണീഷിലെ ജലപ്പരപ്പില്‍ പന്തുതട്ടിയും ആസ്പയര്‍ സോണിലും മാള്‍ ഓഫ് ഖത്തറിലും ആരാധകര്‍ക്ക് മുഖം കൊടുത്തും രണ്ട് ദിവസത്തെ ശൈത്യകാല ക്യാമ്പ് ഉത്സവമാക്കിയാണ് താരങ്ങളുടെ മടക്കം

പി എസ് ജി യുടെ വിന്റര്‍ ടൂറിന്റെ ഭാഗമായി ഖത്തറിലെത്തിയ നെയ്മറുള്‍പ്പെടെയുള്ള പാരീസ് സെയ്ന്റ് ജര്‍മ്മൈന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മടങ്ങി. ദോഹ കോര്‍ണീഷിലെ ജലപ്പരപ്പില്‍ പന്തുതട്ടിയും ആസ്പയര്‍ സോണിലും മാള്‍ ഓഫ് ഖത്തറിലും ആരാധകര്‍ക്ക് മുഖം കൊടുത്തും രണ്ട് ദിവസത്തെ ശൈത്യകാല ക്യാമ്പ് ഉത്സവമാക്കിയാണ് താരങ്ങളുടെ മടക്കം.

പി എസ് ജി യുടെ അഞ്ചാമത് ശൈത്യകാല പരിശീലനത്തിനായി ദോഹയിലെത്തിയ നെയ്മറും എഡിസണ്‍ കവാനിയുമുള്‍പ്പെട്ട പാരീസ് സെയ്ന്റ് ജര്‍മ്മൈന്‍ താരങ്ങള്‍ ആഘോഷമായാണ് ഖത്തറില്‍ നിന്ന് മടങ്ങിയത്. രണ്ട് ദിവസത്തെ ക്യാമ്പിനിടെ ആസ്പയര്‍സോണിലെ പുല്‍മൈതാനങ്ങളിലെ പരിശീലനത്തിനു പുറമെ ദോഹ കോര്‍ണീഷിലെ ജലപ്പരപ്പില്‍ ഫുട്‌ബോള്‍ തട്ടിയ കാഴ്ച ഖത്തറിലെ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.മരുഭൂമിയിലേക്ക് സാഹസിക യാത്ര നടത്തിയും മാള്‍ ഓഫ് ഖത്തറിലെത്തി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും , അറേബ്യന്‍ പാരമ്പര്യ ഭക്ഷണവും സംസ്‌കാരവും അനുഭവിച്ചും താരങ്ങള്‍ ഖത്തറിലെ ആരാധകരിലേക്ക് ഇറങ്ങിവരികയായിരുന്നു.

ടീമിന്റെ ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് കോച്ച് ഉനായി എമേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ദോഹയില്‍ പരിശീലനമൊരുക്കിയത്. കിലിയന്‍ എംബാപ്പെ ,ഡാനി ആല്‍വ്‌സ് , എയ്ഞ്ചല്‍ ഡി മരിയ , മാര്‍കോ വെറട്ടി , ജൂലിയന്‍ ഡ്രാക്സ്ലര്‍ എന്നീ പ്രമുഖ താരങ്ങളും അടങ്ങുന്ന സംഘമാണ് ഖത്തറിലെ ആരാധകരുടെ സ്‌നേഹം തൊട്ടറിഞ്ഞത് .

Similar Posts