< Back
Gulf
ദുബൈയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 15 ദിവസത്തെ പ്രത്യേക പരിശീലനംദുബൈയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 15 ദിവസത്തെ പ്രത്യേക പരിശീലനം
Gulf

ദുബൈയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 15 ദിവസത്തെ പ്രത്യേക പരിശീലനം

Subin
|
1 May 2018 7:30 AM IST

മാന്യമായ പെരുമാറ്റം മുതല്‍ നഗരത്തിന്റെ മാപ്പ് നോക്കി സ്ഥലം മനസിലാക്കുന്നത് വരെ ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

ദുബൈ നഗരത്തില്‍ പുതിയ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇനി ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ 15 ദിവസത്തെ പ്രത്യേക പരിശീലനം കൂടി പൂര്‍ത്തിയാക്കണം. മാന്യമായ പെരുമാറ്റം മുതല്‍ നഗരത്തിന്റെ മാപ്പ് നോക്കി സ്ഥലം മനസിലാക്കുന്നത് വരെ ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

ദുബൈ നഗരത്തില്‍ ടാക്‌സി, ലിമോസിന്‍ എന്നിവ ഓടിക്കാന്‍ യോഗ്യത നേടണമെങ്കില്‍ 15 ദിവസത്തെ പുതിയ പരിശീലന പരിപാടി കൂടി വിജയകരമായി പൂര്‍ത്തിയാക്കണം. നഗരത്തില്‍ എത്തുന്നവരെ വരവേല്‍ക്കുന്നവര്‍ എന്ന നിലയില്‍ മാന്യമായ പെരുമാറ്റം, നാടിന്റെ സംസ്‌കാരം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച സമഗ്രമായ പഠനം ഇതിന്റെ ഭാഗമാണ്.

എമിറേറ്റ്‌സ് ഡ്രൈവിങ് സ്‌കൂള്‍ ഈ പാഠ്യപദ്ധതിക്കായി തുടക്കമിട്ട അക്കാദമിയിയില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാപ്പ് നിരീക്ഷണം, ടാക്‌സി മീറ്റര്‍ പ്രവര്‍ത്തനം എന്നിവും പഠനത്തിന്റെ ഭാഗമാണ്. അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിന് ആര്‍ടിഎ അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അബ്ദുല്ല ഇബ്രാഹം അല്‍ മീര്‍, അഹമ്മദ് ഹാഷിം ബഹ്‌റൂസിയാന്‍, അമീര്‍ അഹമ്മദ് ബല്‍ഹാസ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Tags :
Similar Posts