< Back
Gulf
ഖത്തറില്‍ ലോക കവി സമ്മേളനം സംഘടിപ്പിച്ചുഖത്തറില്‍ ലോക കവി സമ്മേളനം സംഘടിപ്പിച്ചു
Gulf

ഖത്തറില്‍ ലോക കവി സമ്മേളനം സംഘടിപ്പിച്ചു

Jaisy
|
2 May 2018 8:30 PM IST

ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിനു കീഴിലെ സെന്റര്‍ ഫോര്‍ ഖത്തര്‍ പോയട്രിയാണ് ദീവാനെ അറബ് എന്നപേരില്‍ വിവിധ ഭാഷകളിലെ കവികള്‍ക്കായി വേദിയൊരുക്കിയത്

അറേബ്യന്‍ പാരമ്പര്യത്തില്‍ ഉള്‍ച്ചേര്‍ന്ന കവിതാവേദികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഖത്തറില്‍ ലോക കവി സമ്മേളനം സംഘടിപ്പിച്ചു. ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിനു കീഴിലെ സെന്റര്‍ ഫോര്‍ ഖത്തര്‍ പോയട്രിയാണ് ദീവാനെ അറബ് എന്നപേരില്‍ വിവിധ ഭാഷകളിലെ കവികള്‍ക്കായി വേദിയൊരുക്കിയത്. സൗദി അതിര്‍ത്തിയോട് ചേര്‍ന്ന കരാന മരുഭൂമിയില്‍ ചേര്‍ന്ന കവി സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 5 കവികള്‍ പങ്കെടുത്തു.

സമ്മേളന പ്രതിനിധികള്‍ക്ക് അറേബ്യന്‍ ഗോത്രപാരമ്പര്യത്തിന്റെ നന്മകള്‍ പരിചയപ്പെടാനുള്ള വേദി കൂടിയായി മാറുകയായിരുന്നു ഈ ഒത്തുചേരല്‍ രാവ് . സാംസ്‌കാരിക മന്ത്രി ഡോക്ടര്‍ സ്വാലിഹ് ബിന്‍ ഗാനിം അല്‍ അലി മുഖ്യാതിഥിയായിരുന്നു.

Related Tags :
Similar Posts