< Back
Gulf
ബഹ്‍റൈ‌നുമായുള്ള ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയിലേക്കെന്ന് ഇന്ത്യന്‍ അംബാസിഡര്‍ബഹ്‍റൈ‌നുമായുള്ള ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയിലേക്കെന്ന് ഇന്ത്യന്‍ അംബാസിഡര്‍
Gulf

ബഹ്‍റൈ‌നുമായുള്ള ബന്ധത്തില്‍ കൂടുതല്‍ പുരോഗതിയിലേക്കെന്ന് ഇന്ത്യന്‍ അംബാസിഡര്‍

admin
|
3 May 2018 6:29 AM IST

ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നതായി പോയ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നതായി അംബാസഡർ പറഞ്ഞു.

ഇന്ത്യ-ബഹ്‍റൈ‌ന്‍ ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ. ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുന്നതായി പോയ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നതായി അംബാസഡർ പറഞ്ഞു. എണ്ണയിതര മേഖലകളിൽ ഇപ്പോഴത്തെ വ്യാപാര-വാണിജ്യ മുന്നേറ്റം ആശാവഹമാണ്. ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഒരുപാട് അവസരങ്ങള്‍ തുറക്കുന്ന സാമ്പത്തിക-സാമൂഹിക സാഹചര്യമാണ് ബഹ്റൈനില്‍ ഇപ്പോഴുള്ളതെന്ന് ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ അബ്ദുല്‍നബി അല്‍ ഷോല, ചെയര്‍മാന്‍ മുഹമ്മദ് ദാദാഭായ്, വൈസ് ചെയര്‍മാന്‍ രാജ്ദമാനി, ബോര്‍ഡ് മെംബര്‍ ഇബ്രാഹിം അല്‍ അമീര്‍, സെക്രട്ടറി വി.കെ.തോമസ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.

Related Tags :
Similar Posts