< Back
Gulf
രോഗവും ബാധ്യതകളും തളര്‍ത്തിയ മനസും ശരീരവുമായി ഫരീദ് നാട്ടിലേക്ക് യാത്രയായിരോഗവും ബാധ്യതകളും തളര്‍ത്തിയ മനസും ശരീരവുമായി ഫരീദ് നാട്ടിലേക്ക് യാത്രയായി
Gulf

രോഗവും ബാധ്യതകളും തളര്‍ത്തിയ മനസും ശരീരവുമായി ഫരീദ് നാട്ടിലേക്ക് യാത്രയായി

admin
|
4 May 2018 3:41 PM IST

ആശുപത്രിവാസത്തിനും അനിശ്ചിതത്വത്തിനും ഒടുവിൽ കനിവോടെ നീണ്ട കരങ്ങള്‍ക്ക് നന്ദിപറഞ്ഞാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫരീദ് എന്ന രാജു സുലൈമാന്‍ തുടര്‍ചികില്‍സക്കായി സലാലയോട് വിട ചൊല്ലി

രോഗവും ബാധ്യതകളും തളര്‍ത്തിയ മനസും ശരീരവുമായി ഫരീദ് നാട്ടിലേക്ക് യാത്രയായി. ആരും തുണയില്ലെന്ന് തോന്നിയ ആശുപത്രിവാസത്തിനും അനിശ്ചിതത്വത്തിനും ഒടുവിൽ കനിവോടെ നീണ്ട കരങ്ങള്‍ക്ക് നന്ദിപറഞ്ഞാണ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫരീദ് എന്ന രാജു സുലൈമാന്‍ തുടര്‍ചികില്‍സക്കായി സലാലയോട് വിട ചൊല്ലിയത്.

അള്‍സറും കിഡ്നിരോഗവും മൂലം രക്തം വിസര്‍ജിച്ച് അവശനിലയിലാണ് ഇദ്ദേഹത്തെ സുല്‍ത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചത്. ചികില്‍സക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും ബില്ലടക്കാൻ കാശില്ലാതെ പ്രയാസപ്പെടുന്ന ഫരീദിന്റെ ദുരിതാവസ്ഥ മാര്‍ച്ച് 22 ന് മീഡിയ വണ്ണും ഗള്‍ഫ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചിലവും ലേബർ,എമിഗ്രേഷന്‍ ക്ളിയറന്‍സും ശരിയാക്കിയത്.

മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസത്തിനൊടുവിൽ ചെയ്യാത്ത ജോലികൾ ഒന്നുമില്ലെങ്കിലും ഒന്നിലും രക്ഷപ്പെടാതെ വെറും കൈയോടെയാണ് ഫരീദിന്റെ മടക്കം. സാമൂഹിക കൂട്ടായ്മകൾ ചികിത്സക്കായി ശേഖരിച്ച് നല്‍കിയ തുക മാത്രമാണ് കൈവശമുള്ളത്.

ആശുപത്രി വാസത്തിന് ശേഷം താമസമൊരുക്കിയതും വിമാന ടിക്കറ്റ് നല്‍കിയതും വെല്‍ഫെയർ ഫോറമാണ് പ്രസിഡന്റ് യു.പി.ശശീന്ദ്രന്‍ ടിക്കറ്റ് കൈമാറി. സാമൂഹിക പ്രവര്‍ത്തകർ ചേര്‍ന്ന് ശേഖരിച്ച 1500 റിയാലിന്റെ ഡ്രാഫ്റ്റ് മലയാള വിഭാഗം കണ്‍വീനർ ഡോ.നിഷ്താറും നൽകി. പ്രവാസി കൗണ്‍സില്‍, തണൽ, മലബാർ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ചാരിറ്റി ഫണ്ട് എന്നിവയിൽ നിന്നുള്ള സഹായവും ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കുള്ള ഖത്തർ എയർ വെയ്സിന് ദോഹ വഴി കൊച്ചിയിലേക്കാണ് മടക്കം

Similar Posts