< Back
Gulf
വാറ്റ് പ്രാബല്യത്തിലാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ അവസാന വട്ട ഒരുക്കത്തില്‍വാറ്റ് പ്രാബല്യത്തിലാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ അവസാന വട്ട ഒരുക്കത്തില്‍
Gulf

വാറ്റ് പ്രാബല്യത്തിലാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ അവസാന വട്ട ഒരുക്കത്തില്‍

Jaisy
|
6 May 2018 6:20 AM IST

രാജ്യത്തെ മുന്‍നിര വാണിജ്യ സ്ഥാപനങ്ങളെല്ലാം നടപടി ക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു

തിങ്കളാഴ്ച മുതല്‍ നടപ്പിലാകുന്ന മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ അവസാന വട്ട ഒരുക്കത്തില്‍. ഇന്ന് രാത്രിയോടെ പുതിയ വില ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തും. 10 റിയാല്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് വരുന്ന ചെറിയ നികുതി താല്‍ക്കാലികമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

ഇന്ന് രാത്രിയോടെ സൌദിയുടെ വ്യാപാര രംഗത്ത് ഉടനീളം നികുതി പ്രാബല്യത്തിലാകും. ഇതിന്റെ ആകാംക്ഷ ഒരുപോലെയുണ്ട് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും. ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിരക്കായ 5 ശതമാനമാണ് സൌദിയില്‍ പ്രാബല്യത്തിലാകുന്നത്. മാത്രവുമല്ല 10 റിയാല്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ പുതിയ വില ഉത്പന്നങ്ങളില്‍ രേഖപ്പെടുത്തും. ഇതിനായി മുഴുവന്‍ സിസ്റ്റങ്ങളും സജ്ജമായിക്കഴിഞ്ഞു.

രാജ്യത്തെ മുന്‍നിര വാണിജ്യ സ്ഥാപനങ്ങളെല്ലാം നടപടി ക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ നികുതി ഘടന വിപണിയില്‍ എങ്ങിനെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കളും സാമ്പത്തിക രംഗത്തുള്ളവരും.

Related Tags :
Similar Posts