< Back
Gulf
മീഡിയവണിന് രണ്ട് ഏഷ്യാവിഷൻ ടെലിവിഷൻ പുരസ്‌കാരങ്ങൾGulf
മീഡിയവണിന് രണ്ട് ഏഷ്യാവിഷൻ ടെലിവിഷൻ പുരസ്‌കാരങ്ങൾ
|7 May 2018 3:13 PM IST
മികച്ച ഗൾഫ് പരിപാടിയായി വീക്കെൻഡ് അറേബ്യ തെരഞ്ഞെടുക്കപെട്ടപ്പോൾ, മികച്ച കുക്കറി ഷോ അവതാരകനുള്ള പുരസ്‌കാരം മീഡിയവണ്ണിലെ "ട്രീറ്റ്".....
മീഡിയവണിന് രണ്ട് ഏഷ്യാവിഷൻ ടെലിവിഷൻ പുരസ്‌കാരങ്ങൾ. മികച്ച ഗൾഫ് പരിപാടിയായി വീക്കെൻഡ് അറേബ്യ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച കുക്കറി ഷോ അവതാരകനുള്ള പുരസ്‌കാരം മീഡിയവണ്ണിലെ "ട്രീറ്റ്" അവതരിപ്പിക്കുന്ന ഷെഫ് അനിൽകുമാർ നേടി. ദുബൈ അൽനാസർ ലിഷർ ലാൻഡിൽ നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിൽ വീക്കെൻഡ് അറേബ്യാ അവതാരകനും മീഡിയവൺ മിഡിൽഈസ്റ് എഡിറ്റോറിയൽ മേധാവിയുമായ എംസിഎ നാസർ, ഷെഫ് അനിൽകുമാർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.