< Back
Gulf
ഐഡിബി ബാങ്ക് അധ്യക്ഷ സ്ഥാനമൊഴിയുന്ന ഡോ. അഹമ്മദ് മുഹമ്മദ് അലിക്ക് യാത്രയപ്പ് നല്‍കിഐഡിബി ബാങ്ക് അധ്യക്ഷ സ്ഥാനമൊഴിയുന്ന ഡോ. അഹമ്മദ് മുഹമ്മദ് അലിക്ക് യാത്രയപ്പ് നല്‍കി
Gulf

ഐഡിബി ബാങ്ക് അധ്യക്ഷ സ്ഥാനമൊഴിയുന്ന ഡോ. അഹമ്മദ് മുഹമ്മദ് അലിക്ക് യാത്രയപ്പ് നല്‍കി

Jaisy
|
9 May 2018 2:06 PM IST

നാല്‍പത്തി ഒന്ന് വര്‍ഷം ഐ.ഡി.ബിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷണാണ് അഹമ്മദ് അലി സ്ഥാനമൊഴിയുന്നത്

ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് അധ്യക്ഷ സ്ഥാനമൊഴിയുന്ന ഡോ. അഹമ്മദ് മുഹമ്മദ് അലിക്ക് യാത്രയപ്പ് നല്‍കി. നാല്‍പത്തി ഒന്ന് വര്‍ഷം ഐ.ഡി.ബിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച ശേഷണാണ് അഹമ്മദ് അലി സ്ഥാനമൊഴിയുന്നത്. ഡോ.ബന്ദര്‍ അല്‍ ഹജ്ജാറാണ് പുതിയ അധ്യക്ഷന്‍.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് മുതല്‍ ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റ് പദവിയിലുന്ന ശേഷമാണ് ഡോ. അഹമ്മദ് മുഹമ്മദ് അലി സ്ഥാനമൊഴിഞ്ഞത്. ഐ.ഡി.ബിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മെയ് മാസത്തില്‍ ഇന്തോനേഷ്യയില്‍ നടന്ന ഐ.ഡി.ബിയുട‌െ നാല്‍പത്തി ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പുതിയ പ്രസിഡന്റായി ഡോ.ബന്ദര്‍ അല്‍ ഹജ്ജാറിനെ തിരഞ്ഞെടുത്തെങ്കിലും ഈ ആഴ്ചയാണ് അഹമ്മദ് അലിയുടെ കാലാവധി പൂര്‍ത്തിയായത്. ഐഡിബിയുടെ നേതൃത്വത്തില്‍ അഹമ്മദ് അലിക്ക് ജിദ്ദയില്‍ യാത്രയപ്പ് നല്‍കി. മക്ക ഗവര്‍ണ്ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ഡി.ബിയുടെ സാനിധ്യം വളര്‍ത്തുന്നതിലും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കുവഹിച്ചായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഡോ.അഹമ്മദ് അലിക്ക് ഐ.ഡി.ബിയുടെ ഉപഹാരം പുതിയ ചെയര്‍മാന്‍ ഡോ.ബന്ദര്‍ അല്‍ഹിജ്ജാര്‍ കൈമാറി. സൌദി ധനമന്ത്രി ഡോ.ഇബ്രാഹിം അസ്സാഫ്, ജിദ്ദ ചേംബര്‍ പ്രസിഡന്‍റ് സാലിഹ് അല്‍ കാമില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ സൌദി ഹജ്ജ് , വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയാണ് പുതുതായി ചുമതലയേറ്റ ഡോ.ബന്ദര്‍ അല്‍ ഹിജ്ജാര്‍.

Similar Posts