അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിഅമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
|ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള അമേരിക്കയുടെ നിര്‍ദേശങ്ങളോട് ഖത്തര്‍ ഗുണപരമായ പ്രതികരിച്ചപ്പോള്‍ ഉപരോധ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയായിരുന്നുവെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി കുറ്റപ്പെടുത്തിയത്.
ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉപരോധ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ചര്‍ച്ച നടത്തുന്നതിന് വാഷിംഗടണിലെത്തിയതായിരുന്നു അദ്ദേഹം.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള അമേരിക്കയുടെ നിര്‍ദേശങ്ങളോട് ഖത്തര്‍ ഗുണപരമായ പ്രതികരിച്ചപ്പോള്‍ ഉപരോധ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയായിരുന്നുവെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി കുറ്റപ്പെടുത്തിയത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി ചര്‍ച്ച നടത്തുന്നതിന് വാഷിംഗടണിലെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ട് ചര്‍ച്ചകള്‍ക്ക് വേണ്ടി ഒന്നിച്ചിരിക്കാന്‍ സമയമായെന്ന് വൈറ്റ് ഹൗസ് വക്താവ് അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അംഗ രാജ്യങ്ങള്‍ ഇനിയും സന്നദ്ധമായിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയത്.മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് അമേരിക്ക മുമ്പോട്ടുവെച്ചതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവില്‍ മാധ്യസ്ഥ ശ്രമം നടക്കുന്നത് കുവൈത്തിന്റെ മേല്‍നോട്ടത്തിലാണ്.
അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ചര്‍ച്ചയുടെ വിഷയവും സ്ഥലവും നിശ്ചയിക്കുന്നതിന് മുമ്പ് അമേരിക്ക മുമ്പോട്ടുവെച്ച നിര്‍ദേശങ്ങളോടുള്ള പ്രതികരണം ഈ രാജ്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.