< Back
Gulf
ഭക്ഷ്യ വസ്തുക്കള്‍ക്ക് വ്യത്യസ്ത നിരക്കില്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൗദി ധനകാര്യ മന്ത്രാലയംഭക്ഷ്യ വസ്തുക്കള്‍ക്ക് വ്യത്യസ്ത നിരക്കില്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൗദി ധനകാര്യ മന്ത്രാലയം
Gulf

ഭക്ഷ്യ വസ്തുക്കള്‍ക്ക് വ്യത്യസ്ത നിരക്കില്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൗദി ധനകാര്യ മന്ത്രാലയം

admin
|
9 May 2018 2:45 PM IST

ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് എത്ര നിരക്കില്‍ടാക്സ് ഏര്‍പ്പെടുത്തണമെന്ന് ധാരണയായാല്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ ടാക്സ് നടപ്പില്‍ വരും. 2018 മുതല്‍ പ്രാബല്യത്തില്‍ വരും എന്നും അല്‍അസ്സാഫ് കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വ്യത്യസ്ത നിരക്കില്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൗദി ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ്. ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് എത്ര നിരക്കില്‍ടാക്സ് ഏര്‍പ്പെടുത്തണമെന്ന് ധാരണയായാല്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ ടാക്സ് നടപ്പില്‍ വരും. 2018 മുതല്‍ പ്രാബല്യത്തില്‍ വരും എന്നും അല്‍അസ്സാഫ് കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ് ഡ്രിങ്ക്സിന് 50 ശതമാനം, പവര്‍ ഡ്രിങ്ക്സിനും പുകയില ഇനങ്ങള്‍ക്കും നൂറു ശതമാനം എന്നിങ്ങിനെയാണ് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത ഇനങ്ങളിലെ ടാക്സ് (selective items tax) എന്ന പേരിലുള്ള പുതിയ ടാക്സ് എല്ലാ ഭക്ഷവസ്തുക്കള്‍ക്കും വിവിധ നിരക്കില്‍ ബാധകമായിരിക്കും. റിയാദില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.സി.സി ധനകാര്യ മന്ത്രിമാരുടെ യോഗമാണ് പുതിയ ടാക്സിനെക്കുറിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ മൂല്യവര്‍ധിത ടാക്സിലെ ഏതാനും ഇനങ്ങളില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ചില വിഷയങ്ങളില്‍ അന്തിമ ധാരണ എത്തിയിട്ടില്ല. 2018 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാറ്റിനെക്കുറിച്ച് പഠനം പുരോഗമിക്കുകയാണെന്നും അടുത്ത ഒരു മാസത്തിനകം അന്തിമധാരണ രുപപ്പെടുമെന്നും ഡോ. ഇബ്രാഹീം അല്‍അസ്സാഫ് പറഞ്ഞു. പുതുതായി ഏര്‍പ്പെടുത്തുന്ന ടാക്സ് ഗള്‍ഫ് രാജ്യങ്ങളുടെ കമ്മി ബജറ്റിന് ഒരു പരിധിവരെ പരിഹാരമാവുമെന്നും ധനകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Tags :
Similar Posts