< Back
Gulf
ജൂഡീഷ്യറിയിലെ വിശ്വാസം വര്‍ധിച്ചുവെന്ന് സംവിധായകന്‍ കമല്‍ജൂഡീഷ്യറിയിലെ വിശ്വാസം വര്‍ധിച്ചുവെന്ന് സംവിധായകന്‍ കമല്‍
Gulf

ജൂഡീഷ്യറിയിലെ വിശ്വാസം വര്‍ധിച്ചുവെന്ന് സംവിധായകന്‍ കമല്‍

Subin
|
10 May 2018 11:35 PM IST

സിനിമാശാലകളില്‍ ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചത് തന്നെയാണ് കേട്ടതെന്ന് കമല്‍ പറഞ്ഞു.

സിനിമാശാലകളില്‍ ദേശീയഗാനം ആലപിക്കേണ്ടതില്ല എന്ന സുപ്രീംകോടതിയുടെ നിലപാട് ജുഡീഷ്യറിയിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിച്ചുവെന്ന് സംവിധായകന്‍ കമല്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സിനിമാശാലകളില്‍ ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചത് തന്നെയാണ് കേട്ടതെന്ന് കമല്‍ പറഞ്ഞു. ദേശീയത അടിച്ചേല്‍പിക്കണ്ട ഒന്നല്ല. മാറുന്ന മലയാള സിനിമ എന്ന ചര്‍ച്ചയില്‍ സംവിധായകന്‍ ആഷിക് അബു, റിമ കല്ലങ്കല്‍, അനൂപ് മോനോന്‍ എന്നിവരും സദസുമായി സംവദിച്ചു. അനൂപ് മേനോന്റെ ഭ്രമയാത്രികന്‍ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Related Tags :
Similar Posts