< Back
Gulf
കുവൈത്തിലെ അനധികൃത ഹൗസ് മെയിഡ് ഓഫീസ് പോലീസ് റെയിഡ് ചെയ്തുGulf
കുവൈത്തിലെ അനധികൃത ഹൗസ് മെയിഡ് ഓഫീസ് പോലീസ് റെയിഡ് ചെയ്തു
|11 May 2018 5:08 PM IST
സ്വദേശി വീടുകളില്‍ നിന്ന് ഒളിച്ചോടിയെത്തിയ വേലക്കാരികളെ ദിവസക്കൂലിക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന ആഫ്രിക്കന്‍ സംഘമാണ് പിടിയിലായത്...
കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഹൗസ് മെയിഡ് ഓഫീസ് പോലീസ് റെയിഡ് ചെയ്തു. നടത്തിപ്പുകാര്‍ ഉള്‍പ്പെടെ 16 പേര്‍ പിടിയിലായി. സ്വദേശി വീടുകളില്‍ നിന്ന് ഒളിച്ചോടിയെത്തിയ വേലക്കാരികളെ ദിവസക്കൂലിക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന ആഫ്രിക്കന്‍ സംഘമാണ് പിടിയിലായത്. വേലക്കാരികളെ ഉപയോഗിച്ച് അനാശാസ്യ പ്രവൃത്തികളും സംഘം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.