< Back
Gulf
ബാബു ഭരദ്വാജ് അനുസ്മരണ സംഗമം ബഹ്റൈനില്‍Gulf
ബാബു ഭരദ്വാജ് അനുസ്മരണ സംഗമം ബഹ്റൈനില്‍
|11 May 2018 6:03 AM IST
ബഹ്റൈനില്‍ ബാബു ഭരദ്വാജ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
ബഹ്റൈനില്‍ ബാബു ഭരദ്വാജ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. 'പ്രവാസി' വെല്‍ഫെയര്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ബഹ്റൈനിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്റെ ഓര്‍മകള്‍ പങ്ക് വെച്ചു. പ്രവാസത്തിന്റെയും മനുഷ്യജീവിതത്തിന്റെയും വ്യത്യസ്ത ഭാവങ്ങള്‍ രചനകളിലൂടെ വായനക്കാരിലേക്ക് പകര്‍ന്ന എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 'പ്രവാസി' പ്രസിഡണ്ട് ഒ കെ തിലകന്‍ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ഫസല്‍ പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡണ്ട് മജീദ് തണല്‍ നന്ദിയും പറഞ്ഞു.