ഹൂതികള്‍ക്ക് യുഎന്‍ ധനസഹായം; നടപടിക്കെതിരെ സൌദിയുടെ പ്രതിഷേധം
|ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന് 14 ദശലക്ഷം ഡോളറാണ് ഐക്യരാഷ്ട്ര സഭ അനുവദിച്ചത്
ഹൂതികള്‍ക്ക് യുഎന്‍ ധനസഹായം അനുവദിച്ചതിനെതിരെ സൌദി അറേബ്യ രംഗത്ത്. ഐക്യരാഷ്ട്രസഭയിലെ സൗദി സംഘം പ്രതിഷേധം സഭയെ അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന് 14 ദശലക്ഷം ഡോളറാണ് ഐക്യരാഷ്ട്ര സഭ അനുവദിച്ചത്.
യമന്‍ വിഘടനവാദികളായ ഹൂതികളുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം. 14 ദശലക്ഷം ഡോളറാണ് യുഎന്‍ ഇവര്‍ക്കായി പ്രഖ്യാപിച്ചത്. ധനസഹായം പ്രഖ്യാപിച്ചതിനെ സൗദി അപലപിച്ചു. ഐക്യരാഷ്ട്രസഭയിലെ സൗദി സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം സഭയെ അറിയിച്ചു. ബുധനാഴ്ചയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൂതികള്‍ കുട്ടികളെ ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. സൗദി അതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലും 50ലധികം മൈനുകള്‍ വിമതര്‍ കുഴിച്ചിട്ടു. ഐക്യരാഷ്ട്രസഭയുടെ കരാര്‍ പാലിക്കാത്ത ഹൂതി വിഘടനവാദികള്‍ക്ക് ധനസഹായം നല്‍കുന്നത് ന്യായീകരിക്കാനാവില്ല. ഹൂതി പരിശീലനത്തിനിടെ 54 യമന്‍ കുട്ടികളെ സൗദി അധികൃതര്‍ പിടികൂടിയിരുന്നു. ഇവരെ യു.എന്നിന് കീഴിലുള്ള യൂനിസഫ് വഴി തിരിച്ചേല്‍പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൗദിയുടെ പ്രതിഷേധം. യു.എന്‍ തീരുമാനം പുന:പരിശോധിക്കണമെന്നും സൗദി പ്രതിനിധികള്‍ ആവവശ്യപ്പെട്ടു.