< Back
Gulf
സുസ്ഥിര വികസനവും പരിസ്ഥിതിയും പ്രമേയമാക്കി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രദര്‍ശനംസുസ്ഥിര വികസനവും പരിസ്ഥിതിയും പ്രമേയമാക്കി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രദര്‍ശനം
Gulf

സുസ്ഥിര വികസനവും പരിസ്ഥിതിയും പ്രമേയമാക്കി ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രദര്‍ശനം

admin
|
12 May 2018 4:27 AM IST

ശാസ്ത്രരംഗത്തെ അറിവു പകരുന്ന വിവിധ പ്രൊജക്ടുകളും വര്‍ക്കിംഗ് മോഡലുകളുമാണ് പ്രദര്‍ശനത്തിലുള്ളത്.

ബഹ്‌റൈനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്‌കൂളായ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്നും നാളെയുമായി നടക്കുന്ന മെഗാ ഫെയറിനോടനുബന്ധിച്ച് വിദ്യാര്‍ഥികളൊരുക്കിയ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ശാസ്ത്രരംഗത്തെ അറിവു പകരുന്ന വിവിധ പ്രൊജക്ടുകളും വര്‍ക്കിംഗ് മോഡലുകളുമാണ് പ്രദര്‍ശനത്തിലുള്ളത്.

ഇന്ത്യന്‍ സ്‌കൂളില്‍ മെഗാ ഫെയറിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളൊരുക്കിയ പ്രദര്‍ശനമേളയുടെ ഉദ്ഘാടനം യുനെസ്‌കോ ബഹ്‌റിന്‍ നാഷണല്‍ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ലുബ്‌നാ സലൈ ബീഖ് ആണ് ഉദ്ഘാടനം ചെയ്തത്. സുസ്ഥിര വികസനവും പരിസ്ഥിതിയും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളൊരുക്കിയ വിവിധ ആവിഷ്‌കാരങ്ങള്‍ കൊണ്ട് സമ്പന്നമായ പ്രദര്‍ശനം യുനസ്‌കോയുടെയും വിദ്യാഭ്യാസമന്ത്രാലയത്തിന്റെയും പ്രതിനിധിസംഘത്തിന്റെ പ്രശംസ പിടിച്ചു പറ്റി. യുനെസ്‌കോ അസോസിയേറ്റ് ശ്യംഖലയില്‍ അംഗമായ ശേഷം സന്ദര്‍ശനത്തിനെത്തിയ പ്രതിനിധി സംഘം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി.

അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടീകള്‍ തയ്യാറാക്കിയ വിവിധ മോഡലുകളും ബഹ്റൈന്റെ കലാസാംസ്‌കാരിക പൈതൃകത്തെയും ചരിത്രത്തെയും ദൃശ്യവല്‍ക്കരിക്കുന്ന ആവിഷ്‌കാരങ്ങളും പ്രദര്‍ശനത്തിലുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികളായ സാറബു അല്ലൈ, ഹനാന്‍ അല്‍ മെഹ്സാ, റഷീഗ അല്‍ ഷൈഖ്, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഷെമിലി പി ജോണ്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

Similar Posts