< Back
Gulf
റിയാദ് മെട്രോ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്റിയാദ് മെട്രോ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
Gulf

റിയാദ് മെട്രോ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

Jaisy
|
11 May 2018 8:47 PM IST

പദ്ധതിയുടെ എഴുപത് ശതമാനത്തോളം ജോലികളും ഇതിനകം പൂര്‍ത്തിയായി

സൌദി തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന റിയാദ് മെട്രോ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. പദ്ധതിയുടെ എഴുപത് ശതമാനത്തോളം ജോലികളും ഇതിനകം പൂര്‍ത്തിയായി. ജോലികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ പരീക്ഷണയോട്ടം തുടങ്ങും.

ഡിസംബറോടെ പൂര്‍ണ പരീക്ഷണയോട്ടം. ഇത് മുന്നില്‍ കണ്ടാണ് നിര്‍മാണത്തിലെ വേഗത. അതും ലോകത്തെ മികച്ച സാങ്കേതിക വിദ്യയില്‍. ആകെ 80 സ്റ്റേഷനുകള്‍. 7 പരിചരണ കേന്ദ്രങ്ങള്‍. യാത്രക്കായി 36 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം. എല്ലാം പൂര്‍ത്തിയായി. 452 ട്രെയിനുകളുണ്ടാകും റിയാദ് മെട്രോയില്‍. ഇതിനുള്ള മുന്നൂറ് ട്രെയിനുകളും നിര്‍മിച്ച് കഴിഞ്ഞു. പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഭൂമിക്ക് മേലുള്ള റെയില്‍പാതയുടെ നിര്‍മാണത്തില്‍ ബാക്കിയുള്ളത് 10 ശതമാനം മാത്രം. പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ വൈദ്യുതി, ജല, ടെലികോം കേബിളുകളുടെ പുനസ്ഥാപനം 90 ശതമാനമായി. റിയാദിനെ മാറ്റിമറിക്കും മെട്രോ. നിലവില്‍ രാജ്യത്ത് എത്തിച്ച ട്രെയിനുകള്‍ ഭാഗിക പരീക്ഷണയോട്ടത്തിലാണ്.

Similar Posts