< Back
Gulf
നായകളെ ഇറക്കുമതി ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും യുഎഇയില്‍ നിരോധത്തിന് സാധ്യതനായകളെ ഇറക്കുമതി ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും യുഎഇയില്‍ നിരോധത്തിന് സാധ്യത
Gulf

നായകളെ ഇറക്കുമതി ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും യുഎഇയില്‍ നിരോധത്തിന് സാധ്യത

admin
|
11 May 2018 3:13 PM IST

ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സമര്‍പ്പിച്ച കരട് നിയമമാണ് ഇവയുടെ നിരോധത്തിന് ശിപാര്‍ശ ചെയ്യുന്നത്

12 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും യു.എ.ഇയില്‍ നിരോധം വരാന്‍ സാധ്യത. വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമം രാജ്യത്ത് കര്‍ശനമാക്കുന്നതിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സമര്‍പ്പിച്ച കരട് നിയമമാണ് ഇവയുടെ നിരോധത്തിന് ശിപാര്‍ശ ചെയ്യുന്നത്.

പിറ്റ് ബുള്‍സ്, മാസ്റ്റിഫ്, ടോസ, റോട്ട്വെയ്ലര്‍, ജര്‍മന്‍ ഷെപേഡ്, ഹസ്കീസ്, അലാസ്കന്‍ മലാമ്യൂട്സ്, ഡോബര്‍മാന്‍ പിന്‍ഷര്‍, ചോചോ, പ്രിസ കനേറിയോ, ബോക്സര്‍, ഡാല്‍മേഷ്യന്‍ എന്നീ ഇനം നായകളെയാണ് രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ 15നാണ് എഫ്.എന്‍.സി ഇതു സംബന്ധിച്ച കരട് നിയമം സമര്‍പ്പിച്ചത്. വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീട്ടില്‍ വളര്‍ത്തുന്നതിനും കരട് നിയമ പ്രകാരം വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ ജീവപര്യന്തം തടവും ദശലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ ശിപാര്‍ശ ചെയ്തിരിക്കുന്നത്.

മൃഗങ്ങളുടെ ആക്രമണത്തിനിരയായി ആരെങ്കിലും മരിച്ചാല്‍ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. മൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ശാരീരിക വൈകല്യത്തിന് കാരണമാകുംവിധം പരിക്കേറ്റില്‍പ്പിച്ചാല്‍ ഏഴ് വര്‍ഷമാണ് തടവ്. ചെറിയ പരിക്കേല്‍പിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പതിനായിരം ദിര്‍ഹം വരെ പിഴയും ലഭിക്കും.

നിരോധമില്ലാത്ത നായകളെ വളര്‍ത്തുന്നവര്‍ക്കും പുതിയ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്. കോളറും തുടലുമില്ലാതെ നായകളെ പൊതുസ്ഥലത്ത് കൊണ്ടുവരാന്‍ പാടില്ല. പൊതുസ്ഥലത്ത് നായകളെ നിയന്ത്രിക്കാന്‍ പരാജയപ്പെടുന്ന ഉടമസ്ഥരും ഒരുമാസം മുതല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. പതിനായിരം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം.

Similar Posts