< Back
Gulf
പൊതുമാപ്പിന് ഇനി അവസരമില്ലെന്ന് സൌദിപൊതുമാപ്പിന് ഇനി അവസരമില്ലെന്ന് സൌദി
Gulf

പൊതുമാപ്പിന് ഇനി അവസരമില്ലെന്ന് സൌദി

admin
|
12 May 2018 10:20 PM IST

എല്ലാ നിയമ ലംഘകരും പാസ്പോര്‍ട്ട് അഥോറിറ്റിയെ സമീപിക്കണമെന്നും ഇഖാമ ഇല്ലാത്തവരാണെങ്കിലും എക്സിറ്റ് നല്‍കുന്നതിന് പരിഹാരം കണ്ടത്തെുമെന്നും മീഡിയവണിന് അനുവദിച്ച അഭിമുഖത്തില്‍ ....

സൌദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ ഏഴായിരത്തോളം പേര്‍ ഫൈനല്‍ എക്സിറ്റ് നേടിയതായി സൗദി പാസ്പോര്‍ട്ട് മേധാവി സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ പറഞ്ഞു. പാകിസ്ഥാന്‍ സ്വേദേശികളാണ് ഏറ്റവും കൂടുതല്‍ എക്സിറ്റ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വിട്ടുപോകാന്‍ ആഗ്രഹക്കിന്ന എല്ലാ നിയമ ലംഘകരും പാസ്പോര്‍ട്ട് അഥോറിറ്റിയെ സമീപിക്കണമെന്നും ഇഖാമ ഇല്ലാത്തവരാണെങ്കിലും എക്സിറ്റ് നല്‍കുന്നതിന് പരിഹാരം കണ്ടത്തെുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഇപ്പോള്‍ നല്‍കിയത് അവസാന അവസരമാണെന്നും ഇനി ഒരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും പാസ്പോര്‍ട്ട് മേധാവി ആവര്‍ത്തിച്ചു വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിലും പരിശോധന തുടരും .പിടിക്കപ്പെടുന്നവര്‍ക്ക് പൊതുമാപ്പിന്‍റെ ആനൂകൂല്യം ലഭിക്കും. നിയമ ലംഘകര്‍ അവസാന സമയം വരെ കാത്ത് നില്‍ക്കാതെ വേഗത്തില്‍ നടപടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

Related Tags :
Similar Posts