< Back
Gulf
യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചുയു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Gulf

യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Ubaid
|
13 May 2018 12:09 PM IST

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ടി പി സീതാറാമും, ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റില്‍ കോൺസുല്‍ ജനറല്‍ അനുരാഗ് ഭൂഷണും ദേശീയപതാക ഉയര്‍ത്തി.

യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹവും നിറഞ്ഞ ദേശാഭിമാനത്തോടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റിലും വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറി.

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ ടി പി സീതാറാമും, ദുബൈയിലെ ഇന്ത്യന്‍ കോൺസുലേറ്റില്‍ കോൺസുല്‍ ജനറല്‍ അനുരാഗ് ഭൂഷണും ദേശീയപതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. രാവിലെ എട്ട് മുതല്‍ തന്നെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നാനാതുറകളിലുള്ള ഇന്ത്യക്കാര്‍ എംബസിയിലും കോൺസുലേറ്റിലും എത്തിയിരുന്നു. രാജ്യത്തെ ഇന്ത്യന്‍ സ്കൂളുകളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. ഇന്ത്യക്കാരുടെ വ്യാപാര സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകകള്‍ പാറി കളിച്ചു. വൈകുന്നരം ഷാര്‍ജ എക്സ്പോ സെന്ററിര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സ്കൈലൈന്‍ സര്‍വകലാശാലയും ഒരുക്കുന്ന ആഘോഷപരിപാടികള്‍ നടക്കും.

Similar Posts