< Back
Gulf
Gulf
മീഡിയവൺ യു ആർ ഓൺ എയർ; നാലാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു
|13 May 2018 7:18 PM IST
എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് സമ്മാനങ്ങൾ വിതരണം ചെയ്തു
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിന്റെ നാലാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് സമ്മാനങ്ങൾ വിതരണം ചെയ്തു.
വാര്‍ത്താ അവതരണത്തില്‍ ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂളിലെ ഐഷ നദ, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ നിയ ഫെബിന്‍ എന്നിവരാണ് സമ്മാനം നേടിയത്. ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ സഫ്‍വാന്‍ അബ്ദുമനാഫ്, ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ശ്രുതി സൂരജ് കുമാര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. 12 വരെയുള്ള മുതിര്‍ന്ന വിദ്യാര്‍ഥികളെ പിന്തള്ളിയാണ് അഞ്ചാം ക്ലാസുകാരിയായ ശ്രുതി സമ്മാനം നേടിയത്.