< Back
Gulf
യുഎഇയിലെ കടുത്ത ചൂടിന് ശമനം വരുമെന്ന് നിരീക്ഷകര്‍യുഎഇയിലെ കടുത്ത ചൂടിന് ശമനം വരുമെന്ന് നിരീക്ഷകര്‍
Gulf

യുഎഇയിലെ കടുത്ത ചൂടിന് ശമനം വരുമെന്ന് നിരീക്ഷകര്‍

Jaisy
|
15 May 2018 1:45 AM IST

രണ്ടാഴ്ചയാകുന്നതിന് മുമ്പു തന്നെ ചൂട് കുറഞ്ഞുവരും

യുഎഇയില്‍ അനുഭവപ്പെടുന്ന കൊടും ചൂട് വൈകാതെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. രണ്ടാഴ്ചയാകുന്നതിന് മുമ്പു തന്നെ ചൂട് കുറഞ്ഞുവരും.
രാജ്യത്ത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ മാസങ്ങളില്‍ ചൂടിന്‍െറ തോത് ഉയരും. എന്നാല്‍, ആഗസ്റ്റ് 22 മുതല്‍ ചൂട് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കും. തുടക്കത്തില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ്, ആപ്ളിക്കേഷനുകള്‍, കാര്‍ എന്നിവയിലെ ഉഷ്ണമാപിനികള്‍ കാണിക്കുന്ന ഊഷ്മാവ് യഥാര്‍ഥമായിരിക്കണമെന്നില്ല. ഉഷ്ണത്തിന്റെ കാര്യത്തില്‍ മാനദണ്ഡ പ്രകാരമുള്ള രേഖപ്പെടുത്തലുകളല്ല ഇവയിലുള്ളത്. ഉഷ്ണ സ്രോതസ്സുകളുമായി ബന്ധമില്ലാതെ സ്ഥാപിച്ചിരിക്കുന്ന സ്റ്റീവന്‍സണ്‍ സ്ക്രീന്‍ ഉപയോഗിച്ചാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തുന്നത്. ലോക കാലാവസ്ഥ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡം ഇതാണ്. കൃത്യത കുറക്കുന്ന മഴ, കാറ്റ്, ആലിപ്പഴവര്‍ഷം, മഞ്ഞ് തുടങ്ങിയവയൊന്നും ബാധിക്കാതെ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളെ സംരക്ഷിക്കുന്നതാണ് സ്റ്റീവന്‍സണ്‍ സ്ക്രീന്‍. കാര്‍ തെര്‍മോമീറ്ററുകളില്‍ എന്‍ജിന്‍, റോഡ് തുടങ്ങിയവയുടെ ചൂട് സ്വാധീനിക്കപ്പെടും.

അല്‍ഐന്‍, ഹത്ത എന്നിവിടങ്ങളിലും യു.എ.ഇയുടെ ചില തെക്കന്‍ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ ആകാശം മേഘാവൃതമാകാനും നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Related Tags :
Similar Posts