< Back
Gulf
റിയാദില്‍ കെഎംസിസി ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നടത്തിറിയാദില്‍ കെഎംസിസി ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി
Gulf

റിയാദില്‍ കെഎംസിസി ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി

Jaisy
|
14 May 2018 5:55 PM IST

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു

സൌദിയിലെ റിയാദില്‍ കെഎംസിസി ഇ.അഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

കെ എംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇ അഹമ്മദ് അനുസ്മരണം. സമ്മേളനം കെ എംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപി മുസ്തഫ അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ എസ് വി അര്‍ഷുല്‍ അഹ്മദ് ഇ അഹ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

ജലീല്‍ തിരൂര്‍, തെന്നല മൊയ്തീന്‍കുട്ടി, അഷ്റഫ് തങ്ങള്‍, നാസര്‍ കായല്‍പട്ടണം, റഷീദ് മണ്ണാര്‍കാട് എന്നിവരും ഇ അഹമ്മദിനെ അനുസ്മരിച്ചു. ഷാഫി ചിറ്റത്തുപാറ അരിയില്‍ ഷുക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷംസു പെരുമ്പറ്റ, നാസര്‍ മാങ്കാവ് കെ പി അബൂബക്കര്‍, അഷ്റഫ് കല്‍പകഞ്ചേരി, മാമുകോയ പാലക്കാട് എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു. 1921 എന്ന നാടകത്തിന്റെ സംവിധായകന്‍ ജയന്‍ തിരുമനക്ക് സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ രചയിതാവ് പിഎംഎ ജബ്ബാറിനും കെഎംസിസി ഉപഹാരം നല്‍കി. സമ്മേളനത്തില്‍ പിഎംഎ ജബ്ബാര്‍ ഇ അഹമ്മദ് അനുസരണ ഗാനമാലപിച്ചു.

Related Tags :
Similar Posts