< Back
Gulf
പുഷ്‌പോത്സവ നഗരിയിലേക്ക് സൗജന്യ യാത്രയൊരുക്കി യാമ്പു റോയൽ കമ്മീഷൻGulf
പുഷ്‌പോത്സവ നഗരിയിലേക്ക് സൗജന്യ യാത്രയൊരുക്കി യാമ്പു റോയൽ കമ്മീഷൻ
|14 May 2018 3:34 PM IST
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുഷ്പോത്സവത്തിലേക്കും തിരിച്ചുമാണ് യാത്ര
സൌദിയിലെ യാമ്പു പുഷ്‌പോത്സവ നഗരിയില്‍ കാഴ്ചക്കാര്‍ക്ക് സൗജന്യ യാത്രയൊരുക്കിയിരിക്കുകയാണ് യാമ്പു റോയൽ കമ്മീഷൻ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുഷ്പോത്സവത്തിലേക്കും തിരിച്ചുമാണ് യാത്ര. ഭിന്നശേഷിക്കാർക്കായി പ്രത്യക ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് നാല് മാണി മുതൽ പത്ത് മണി വരെ ഓടിയെത്തുകയാണ് ബസുകള്‍. പുഷ്പോത്സവ നഗരിയിലേക്ക് യാത്രക്കാരെയെത്തിക്കാന്‍. റോയൽ കമ്മീഷൻ ഹെഡ് ക്വാർട്ടേഴ്‌സ്, ക്യാമ്പ് 2, ഡൌൺ ടൌൺ തുടങ്ങി വിവിധ സ്റ്റോപ്പുകളിൽ നിന്നാണ് ബസുകള്‍. നഗരിയിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും പുതിയ സര്‍വീസിന് കഴിയും. വിദേശികളടക്കം നിരവധി ആളുകൾ ഇതിനോടകം സൗജന്യ യാത്ര പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.