< Back
Gulf
ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ പൂര്‍ണ്ണ പരാജയമാണെന്ന് പറയാനാവില്ലെന്ന് ഖാദര്‍ മൊയ്തീന്‍ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ പൂര്‍ണ്ണ പരാജയമാണെന്ന് പറയാനാവില്ലെന്ന് ഖാദര്‍ മൊയ്തീന്‍
Gulf

ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ പൂര്‍ണ്ണ പരാജയമാണെന്ന് പറയാനാവില്ലെന്ന് ഖാദര്‍ മൊയ്തീന്‍

Jaisy
|
14 May 2018 12:56 PM IST

ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സിപിഎമ്മുകാര്‍ക്കിടയില്‍ മുസ്ലിം സമൂഹം അരക്ഷിതരാണെന്ന കെ.എം ഷാജിയുടെ വാദം ശരിയല്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ പൂര്‍ണ്ണ പരാജയമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം കേന്ദ്രങ്ങളില്‍ മുസ്ലിംകള്‍ അരക്ഷിതരാണെന്ന കെ എം ഷാജി എം എല്‍ എയുടെ പരാമര്‍ശത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍ നിരാകരിക്കുകയായിരുന്നു . ത്രിപുരയില്‍ കമ്മ്യൂണിസം പൂര്‍ണമായി പരാജയപ്പെട്ടു എന്ന് പറയാനാവില്ല, ബിജെപിയുടെ തെരഞ്ഞടുപ്പു തന്ത്രങ്ങള്‍ വിജയിച്ചുവെങ്കിലും അതൊരു ആശയപരമായ വിജയമല്ലെന്നും ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ബിജെപിക്ക് ഒരിക്കലുമാവില്ലെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ആഭ്യന്തരമായും വൈദേശികമായും ഇന്ത്യ ഒറ്റപ്പെടുകയാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts