< Back
Gulf
ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചുഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Gulf

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

admin
|
16 May 2018 2:33 AM IST

ഖത്തറില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മലയാളി മരിച്ചു

ഖത്തറില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മലയാളി മരിച്ചു. വടകര പാലയാട് സ്വദേശി അബ്ദുല്‍ മനാഫ് (35) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് നിസ്സാര പരിക്കു പറ്റി. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് മാര്‍ട്ടിന്‍റെ ജീവനക്കാരായ ഇവര്‍ സൌദി ഖത്തര്‍ അതിര്‍ത്തിയായ സല്‍വ വഴി ദമാമിലേക്ക് വരികെ ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നത്. ഒട്ടകം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഗ്രാന്‍ഡ് മാര്‍ട്ടില്‍ ഫിനാന്‍സ് മാനേജറായിരുന്നു മനാഫ്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഖത്തറിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related Tags :
Similar Posts