ബിജെപിക്കെതിരെ പ്രതികരിക്കുന്നിടത്ത് മുസ്ലീം ലീഗിന് ചില പരിമിതികളുണ്ടെന്ന് ഷംസുദ്ദീന്‍ എംഎല്‍എബിജെപിക്കെതിരെ പ്രതികരിക്കുന്നിടത്ത് മുസ്ലീം ലീഗിന് ചില പരിമിതികളുണ്ടെന്ന് ഷംസുദ്ദീന്‍ എംഎല്‍എ
|കോണ്‍ഗ്രസിലെ വാക്‌പോര് ഒഴിവാക്കേണ്ടതായിരുന്നെന്നും ഷംസുദ്ദീന്‍ എംഎല്‍എ
കേരളത്തില്‍ പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന് പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ദോഹയില്‍ പറഞ്ഞു. കോണ്‍ഗ്രസിലെ വാക്‌പോര് ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വീഴ്ചകള്‍ തുറന്നു കാണിക്കുന്നതില്‍ പ്രതിപക്ഷത്തിന് വേണ്ടത്ര വിജയിക്കാനായില്ലെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം മൂലം ജനം ദുരിതത്തിലായ സാഹചര്യത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നിടത്ത് തങ്ങള്‍ക്ക് പോരായ്മ ഉണ്ടായതായാണ് അദ്ദേഹം വിലയിരുത്തിയത്.
സംസ്ഥാനത്ത് റേഷന്‍ അരി പോലും മുടങ്ങിയ സമയത്ത് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മില്‍ വിഴുപ്പലക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ പ്രതികരിക്കുന്നിടത്ത് മുസ്ലീം ലീഗിന് ചില പരിമിതികളുണ്ടെന്നത് വാസ്തവമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. ഖത്തര്‍ കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ദോഹയില്‍ എത്തിയത്.