< Back
Gulf
ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗം ഹാജിമാര്‍ക്ക് അറഫയിലെത്താനായില്ലGulf
ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗം ഹാജിമാര്‍ക്ക് അറഫയിലെത്താനായില്ല
|17 May 2018 8:46 AM IST
ആയിരത്തോളംമലയാളി ഹാജിമാരാണ് കൂട്ടത്തിലുള്ളത്. ആകെ 5000 ത്തോളം ഹാജിമാരാണ് എത്താത്തത്.
അറഫ സംഗമം ആരംഭിച്ചിട്ടും മൂവായിരത്തിലധികം ഇന്ത്യന്‍ ഹാജിമാര്‍ക്ക് അറഫയിലെത്താന്‍ കഴിഞ്ഞില്ല. മക്തബ് 47ന് കീഴിലെ ഹാജിമാരാണ് മിനയിലെ തന്പുകളില്‍ കുടുങ്ങിയത്. ആയിരത്തോളം മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. തീര്‍ഥാടകരെ അറഫയില്‍ എത്തിക്കുന്നതില്‍ ഹജ്ജ് സേവനങ്ങള്‍ നല്‍കുന്ന മക്തബ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് ഹജ്ജ് മിഷന്‍ അധികൃതരുടെ വിശദീകരണം.