< Back
Gulf
ബഹ്‌റൈന് ആവേശമായി ക്രിക്കറ്റ് മത്സരങ്ങള്‍ബഹ്‌റൈന് ആവേശമായി ക്രിക്കറ്റ് മത്സരങ്ങള്‍
Gulf

ബഹ്‌റൈന് ആവേശമായി ക്രിക്കറ്റ് മത്സരങ്ങള്‍

admin
|
17 May 2018 6:20 PM IST

ബഹ്‌റൈനില്‍ കേരള കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് ആവേശമായി.

ബഹ്‌റൈനില്‍ കേരള കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് ആവേശമായി. കെസിഎ അങ്കണത്തിലാണ് മത്സരം നടന്ന് വരുന്നത്.

വര്‍ഷം തോറും കേരള കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇത്തവണ 40 ടീമുകളാണ് പങ്കെടുക്കുന്നത്. മത്സരം നടക്കുന്ന കെ.സി.എ അങ്കണത്തില്‍ നിരവധി പേര്‍ കളി കാണാന്‍ എത്തിച്ചേരുന്നു. ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് ട്രോഫിയും 500 യുഎസ് ഡോളര്‍ കാഷ് അവാര്‍ഡും ട്രോഫിയുമാണ് സമ്മാനമായി നല്‍കുക. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 251 യുഎസ് ഡോളറാണ് സമ്മാനത്തുക. വൈകുന്നേരങ്ങളില്‍ ദിനേന നടക്കുന്ന മത്സരങ്ങളില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്രിക്കറ്റ് ടീമുകളാണ് പങ്കെടുക്കുന്നത്.

Related Tags :
Similar Posts