Gulf
സ്കോട്ട്ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ വാൽഡോഫ്​ ഇനി ലുലു ഗ്രൂപ്പിന്​സ്കോട്ട്ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ വാൽഡോഫ്​ ഇനി ലുലു ഗ്രൂപ്പിന്​
Gulf

സ്കോട്ട്ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ വാൽഡോഫ്​ ഇനി ലുലു ഗ്രൂപ്പിന്​

Ubaid
|
19 May 2018 12:25 AM IST

നൂറിലധികം വർഷം പാരമ്പര്യമുള്ള സ്‌കോട്ടിഷ് റയിൽവേ ഹോട്ടലാണ് വാൽഡോഫ്

സ്കോട്ട്ലാൻറിലെ പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയം, വാൽഡോഫ് അസ്​റ്റോറിയ - ദി കാലിഡോണിയൻ, ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്‍റി-ഫോര്‍ട്ടീന്‍ ഹോൾഡിങ്‌സ് സ്വന്തമാക്കി. 12കോടി യു.എസ് ഡോളറാണ്​ ഇതിനായി ചെലവിട്ടത്​. ഇതിന് പുറമെ 2.8കോടി ഡോളറി​ന്റെ സംരക്ഷണ പ്രവൃത്തികളും ഇവിടെ നടത്തും.

ഇതോടെ ട്വൻറിഫോർട്ടീൻ ഹോൾഡിങ്‌സിന് കീഴിലെ മൊത്തം ആഡംബര ഹോട്ടൽ, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പ് വില ഏകദേശം 65 കോടി യു.എസ് ഡോളറിലധികമായി. ലോകത്തി​ന്റെ പലകോണുകളിലുള്ള പൈതൃക കെട്ടിട സമുച്ചയങ്ങൾ ചരിത്ര പ്രാധാന്യം ചോരാതെ ഏറ്റെടുത്ത് നടത്തുകയാണ് ട്വൻറിഫോർട്ടീൻ ഹോൾഡിങ്‌സി​ന്റെ രീതി.

നൂറിലധികം വർഷം പാരമ്പര്യമുള്ള സ്‌കോട്ടിഷ് റയിൽവേ ഹോട്ടലാണ് വാൽഡോഫ്. എഡിൻബർഗ് കാസിലിന്റെ മനോഹര കാഴ്ച്ച സമ്മാനിക്കുന്ന വാൽഡോഫിൽ ഇപ്പോഴുള്ളത് 241 മുറികളാണ്. ഓൾഡ് പ്രിൻസ് സ്ട്രീറ്റ് റയിൽവേ സ്റ്റേഷ​ന്റെ ഭാഗമായി 1903 ൽ ആണ് ഹോട്ടൽ ആരംഭിക്കുന്നത്. പ്രാദേശികരും വിദേശികളുമായ ഒരുപാട് ആളുകളുടെയും സഞ്ചാരികളുടെയും ഇഷ്​ടയിടം കൂടിയ ഈ സ്‌കോട്ടിഷ് ലാൻഡ്മാർക്ക് കെട്ടിടം സ്വന്തമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ട്വൻറി ഫോർട്ടീൻഹോൾഡിങ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

Similar Posts