< Back
Gulf
സൌദിയില്‍ മലയാളി വെടിയേറ്റ് മരിച്ചുസൌദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു
Gulf

സൌദിയില്‍ മലയാളി വെടിയേറ്റ് മരിച്ചു

admin
|
18 May 2018 10:45 PM IST

തെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (45) ആണ് കൊല്ലപ്പെട്ടത്

സൌദിയില്‍ മലയാളി യുവാവ് സ്വദേശി യുവാവിന്റെ വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദ മന്‍സിലില്‍ നസീര്‍ (45) ആണ് കൊല്ലപ്പെട്ടത്. റിയാദില്‍ നിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജ് പട്ടണത്തില്‍ വാദി ദവാസിര്‍ ഹൈവേയോട് ചേര്‍ന്നുള്ള ലഘുഭക്ഷണ ശാലയില്‍ (ബൂഫിയ) വ്യാഴാഴ്ച രാത്രി പതിനൊന്നൊരെയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് സ്വദേശികള്‍ എന്തോ കാരണം പറഞ്ഞ് നസീറുമായി വാക്കുതര്‍ക്കമുണ്ടായി. യുവാക്കളില്‍ ഒരാള്‍ പ്രകോപിതനായി കാറിലുണ്ടായിരുന്ന തോക്കെടുത്ത് കൊണ്ട് വന്ന് വെടിവെക്കുകയായിരുന്നു.

നസീര്‍ വെടിയേറ്റ് വീണതും മൂന്ന് യുവാക്കളും വേഗം കാറില്‍ കയറി സ്ഥലം വിട്ടു. സഹപ്രവര്‍ത്തകരും ബഹളം കേട്ട് ഓടിക്കൂടിയവരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അഫ്ലാജ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts