ബാലവേദി കുവൈത്ത് കുട്ടികൾക്കായി നാടകകളരി സംഘടിപ്പിച്ചുബാലവേദി കുവൈത്ത് കുട്ടികൾക്കായി നാടകകളരി സംഘടിപ്പിച്ചു
|"നെല്ലിക്ക" എന്ന പേരിലായിരുന്നു നാടക പ്രവർത്തനങ്ങളുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തിയ പരിശീലന പരിപാടി.
ബാലവേദി കുവൈത്ത് കുട്ടികൾക്കായി നാടകകളരി സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന കളരിക്ക് പ്രമുഖ നാടക പ്രവർത്തകൻ സുരേഷ് തോലമ്പ്ര നേതൃത്വം നൽകി.
"നെല്ലിക്ക" എന്ന പേരിലായിരുന്നു നാടക പ്രവർത്തനങ്ങളുടെ വിവിധ മേഖലകളെ പരിചയപ്പെടുത്തിയ പരിശീലന പരിപാടി. ഫഹാഹീൽ ഭാഗത്ത് നിന്നുള്ള 30 ഓളം കുട്ടികൾ നാടകക്കളരിയിൽ പങ്കെടുത്തു. കുട്ടികൾ തന്നെ എഴുതി തയ്യാറാക്കിയ മൂന്നോളം ലഘു നാടകങ്ങളും കളരിയുടെ ഭാഗമായി അരങ്ങിലെത്തി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. നാഗനാഥൻ കളരി ഉദ്ഘാടനം ചെയ്തു അനിൽ കൂക്കിരി, ദേവി സുഭാഷ് എന്നിവർ ആശംസകൾ നേർന്നു. പങ്കെടുത്ത കുട്ടികൾക്ക് കലയുടെ മുതിർന്ന പ്രവർത്തകർ ഉപഹാരങ്ങൾ നൽകി.
സജീവ് അബ്രഹാം, ജയകുമാർ സഹദേഹൻ, ശോഭ സുരേഷ്, ദേവി സുഭാഷ്, വിനീത അനിൽ എന്നിവർ പരിപാടിക്ക് മേല്‍നോട്ടം വഹിച്ചു. രഹിൽ കെ. മോഹൻദാസ് സ്വാഗതവും ജ്യോതിഷ് പി ജി നന്ദിയും രേഖപ്പെടുത്തി.