< Back
Gulf
സൗദി മന്ത്രിസഭയിലും നാവിക സേനയിലും നിര്‍ണായക മാറ്റങ്ങള്‍Gulf
സൗദി മന്ത്രിസഭയിലും നാവിക സേനയിലും നിര്‍ണായക മാറ്റങ്ങള്‍
|19 May 2018 10:17 PM IST
സല്‍മാന്‍ രാജാവ് ശനിയാഴ്ച വൈകീട്ട് പുറത്തിറക്കിയ രാജകല്‍പനയിലൂടെയാണ് മാറ്റങ്ങള്‍...
സൗദി മന്ത്രിസഭയിലും നാവിക സേനാ തലപ്പത്തും നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. സല്‍മാന്‍ രാജാവ് ശനിയാഴ്ച വൈകീട്ട് പുറത്തിറക്കിയ രാജകല്‍പനയിലൂടെയാണ് മാറ്റങ്ങള്‍. നാഷനല്‍ ഗാര്‍ഡ് മന്ത്രി മുത്ഇബ് ബിന്‍ അബ്ദുല്ലയെ സ്ഥാനത്തുനിന്ന് മാറ്റി പകരം അമീര്‍ ഖാലിദ് ബിന്‍ അയ്യാഫിനെ നിയമിച്ചു. പ്ളാനിങ് ആന്‍റ് ഇക്കോണമി മന്ത്രി ആദില്‍ ഫഖീഹിനെ മാറ്റി പകരം മുഹമ്മദ് അത്തുവൈജിരിയെ നിയമിച്ചു. നാവികസേനാ മേധാവി അബ്ദുല്ല സുല്‍ത്താനെയും സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.