Gulf
Gulf

പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ ബിജെപിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ഭീമന്‍ രഘു

Subin
|
20 May 2018 4:03 PM IST

പലതവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിനായി മണ്ഡലത്തില്‍ വന്നില്ല. ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള സ്‌നേഹത്തിന് കുറവുണ്ടായിട്ടില്ലെന്നും ഭീമന്‍രഘു മീഡിയവണിനോട് പറഞ്ഞു.

പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് ഭീമന്‍ രഘു. പലതവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിനായി മണ്ഡലത്തില്‍ വന്നില്ല. ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള സ്‌നേഹത്തിന് കുറവുണ്ടായിട്ടില്ലെന്നും ഭീമന്‍രഘു മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ വേണ്ടത്ര പിന്തുണ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നെങ്കില്‍ മികച്ച ഫലം ഉണ്ടാകുമായിരുന്നുവെന്ന് ഭീമന്‍ രഘു പറഞ്ഞു. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് താരങ്ങളെത്തിയപ്പോള്‍ എം.പി എന്ന നിലയിലും താരം എന്ന നിലയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം മണ്ഡലത്തിലെ പ്രചരണരംഗത്തുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപിയോടുമുള്ള ആഭിമുഖ്യത്തില്‍ തനിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

Similar Posts