< Back
Gulf
കുവൈത്തില്‍ അമീറും കിരീടാവകാശിയും റമദാന്‍ ആശംസകള്‍ സ്വീകരിക്കുംGulf
കുവൈത്തില്‍ അമീറും കിരീടാവകാശിയും റമദാന്‍ ആശംസകള്‍ സ്വീകരിക്കും
|20 May 2018 12:59 PM IST
റമദാന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ അമീറും കിരീടാവകാശിയും പൊതുജനങ്ങളില്‍ നിന്ന് റമദാന്‍ ആശംസകള്‍ സ്വീകരിക്കും
റമദാന്റെ ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ അമീറും കിരീടാവകാശിയും പൊതുജനങ്ങളില്‍ നിന്ന് റമദാന്‍ ആശംസകള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് രാജകാര്യങ്ങളുടെ ചുമതലയുള്ള അമീരി ദീവാന്‍ അറിയിച്ചു. ഈ മൂന്ന് ദിവസങ്ങളിലും ബയാന്‍ കൊട്ടാരത്തിലെ ദീവാനിയയില്‍ രാത്രി 9 മുതല്‍ 10 മണി വരെയാണ് ഇരുവരും റമദാന്‍ ആശംസകള്‍ സ്വീകരിക്കുക. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള രാജ്യനിവാസികള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നതായും അമീറി ദിവാന്‍ അറിയിച്ചു.