< Back
Gulf
Gulf

ജിദ്ദയിലെ കമ്പനിയില്‍ 13 മാസമായി ശമ്പളമില്ലാതെ 72 മലയാളികള്‍

Damodaran
|
21 May 2018 2:35 PM IST

എട്ട് മാസം മുമ്പ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.....

ജിദ്ദയിലെ ഒരു കന്പനിയില്‍ ഇരുനൂറ്റി അമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എഴുനൂറോളം പേര്‍ പതിമൂന്ന് മാസമായി ശന്പളമില്ലാതെ പ്രയാസപ്പെടുന്നു. ഇതില്‍ എഴുപത്തി രണ്ട് പേര്‍ മലയാളികളാണ്. കേന്ദ്ര മന്ത്രി വികെ സിംങ് തങ്ങളുടെ പ്രശ്നത്തിലും ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൈന്‍ബോര്‍ഡ് കമ്പനിയിലാണ് ഒരു വര്‍ഷത്തിലേറെയായി ശമ്പംള മുടങ്ങി തൊഴിലാളികള്‍ പണിമുടക്കിലേക്ക് പ്രവേശിച്ചത്. ഇന്നലെ ജോലി ബഹിശ്കരിച്ച് തൊഴിലാളികള്‍ താമസ സ്ഥലത്ത് ഒത്തുകൂടി. എട്ട് മാസം മുമ്പ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. സ്വന്തം നിലക്ക് ലേബര്‍ കോടിയില്‍ കേസിന് പോയതോടെ തൊഴിലാളികള്‍ക്ക് അനുകൂലമായി വിധി വന്നു. എന്നാല്‍ കമ്പനി ഉടമ അപ്പീലിന് പോയി. അടിയന്തരിമായി കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഇടപെ‌‌ടല്‍ ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

മാസങ്ങളായി പലര്‍ക്കും താമസ രേഖയില്ല. ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ ചികിത്സ പോലും പ്രയാസത്തിലാണ്. നാട്ടിലേക്ക് പണം അയക്കാത്തതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയേണ്ട‌ിവന്നവരും ഇക്കൂട്ടത്തിലുണ്ട്. മക്കളുടെ വിദ്യാഭ്യാസം അടക്കം പലവിധ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. ശമ്പള കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ഇരുനൂറിലേറെ പേര്‍ കമ്പനി വിട്ടു പോകുകയും ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts