കുവൈത്ത് പ്രത്യേക ഭീകര വിരുദ്ധ സേന രൂപവത്കരിച്ചുകുവൈത്ത് പ്രത്യേക ഭീകര വിരുദ്ധ സേന രൂപവത്കരിച്ചു
|മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വിഭാഗത്തിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്
മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പ്രത്യേക ഭീകര വിരുദ്ധ സേന രൂപവത്കരിച്ചു. പ്രത്യേക പരിശീലനം ലഭിച്ച സൈനികരും ആധുനിക യുദ്ധോപകരണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആന്റി ടെറര്‍ ഫോഴ്‌സ് സേനയുടെ . പ്രവര്‍ത്തനങ്ങള്‍ക്കായി ജോയന്റ് കണ്‍ട്രോള്‍ റൂം തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വിഭാഗത്തിന് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയത്. ഇറാഖ്, സിറിയ പോലുള്ള രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിയത് പോലെ കുവൈത്തിനേയും തീവ്രവാദികള്‍ ലക്ഷ്യംവെക്കുന്നതായി ഇമാം സാദിഖ് ഭീകരാക്രമണത്തിലൂടെ അധികൃതര്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള അവസരമുണ്ടാകാതിരിക്കാനാണ് മുന്‍കരുതല്‍ എന്ന നിലയില്‍ പ്രത്യേക സേന രൂപവത്കരിച്ചത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെയും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭീകരവിരുദ്ധ സേന പ്രവര്‍ത്തിക്കുക. നിരീക്ഷണ ഹെലികോപ്ടര്‍ ഉള്‍പ്പെടെ വന്‍ സന്നാഹവുമായാണ് സേനയുടെ പ്രവര്‍ത്തനം. നിരീക്ഷണവും കേസന്വേഷണവും ഏകോപിപ്പിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സംശയമുള്ള സ്ഥലങ്ങളും പരിപാടികളും ഹെലികോപ്ടര്‍ വഴി നിരീക്ഷിക്കും. ആക്രമണത്തിനും പ്രതിരോധത്തിനും ശേഷിയുള്ള കരുത്തുറ്റ സേനയെയാണ് വിന്യസിക്കുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് എല്ലായിടത്തും എത്താന്‍ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.കുവൈത്ത് പ്രത്യേക ഭീകര വിരുദ്ധ സേന രൂപവത്കരിച്ചു