< Back
Gulf
ഇത്തിഹാദ് എയര്‍വേസിന് ഫൈവ് സ്റ്റാര്‍ പദവി
Gulf

ഇത്തിഹാദ് എയര്‍വേസിന് ഫൈവ് സ്റ്റാര്‍ പദവി

Jaisy
|
22 May 2018 12:25 AM IST

ഗള്‍ഫില്‍ നേരത്തേ ഖത്തര്‍ എയര്‍വേസിന് മാത്രമാണ് ഫൈവ് സ്റ്റാര്‍ പദവിയുള്ളത്

യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന് ഫൈവ് സ്റ്റാര്‍ പദവി. ഈ പദവി നേടുന്ന യുഎഇയിലെ ആദ്യ വിമാന കമ്പനിയാണ് ഇത്തിഹാദ്. ഗള്‍ഫില്‍ നേരത്തേ ഖത്തര്‍ എയര്‍വേസിന് മാത്രമാണ് ഫൈവ് സ്റ്റാര്‍ പദവിയുള്ളത്.

എയര്‍ലൈന്‍ മേഖലയിലെ ഗുണമേന്‍മക്ക് സ്കൈട്രാക്സ് നല്‍ക്കുന്ന ഫൈവ് സ്റ്റാര്‍ റേറ്റിങിനാണ് ഇത്തിഹാദ് അര്‍ഹത നേടിയത്. ജൂലൈയില്‍ ലോകത്തെ മികച്ച എയര്‍ലൈന്‍സിനുള്ള സ്കൈട്രാക്സിന്റെ പുരസ്കാരം ദുബൈയിലെ എമിറേറ്റ്സ് എയര്‍ലൈന്‍ കരസ്ഥമാക്കിയിരുന്നു. അന്ന് ഇത്തിഹാദിന് പട്ടികയില്‍ ആറാം സ്ഥാനത്തേ എത്താല്‍ കഴിഞ്ഞുള്ളു. എന്നാല്‍, മൂന്നുമാസം നീണ്ട കര്‍ശന ഓഡിറ്റിങ് നടപടികള്‍ക്ക് ശേഷമാണ് ഇത്തിഹാദിന് ഫൈവ്സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ തീരുമാനിച്ചത്. ഓഡിറ്റര്‍മാര്‍ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ സഞ്ചരിച്ചാണ് സേവനത്തിന്റെ ഗുണമേന്‍മ വിലയിരുത്തുക. ലോകത്ത് ഫൈവ് സ്റ്റാര്‍ പദവിയുള്ള അപൂര്‍വം വിമാന കമ്പനികളുടേ പട്ടികയിലേക്ക് തങ്ങള്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഇത്തിഹാദ് സിഇഒ പീറ്റര്‍ ബോംഗാര്‍ട്ടണര്‍ പറഞ്ഞു. ഗള്‍ഫില്‍ ഖത്തര്‍ എയര്‍വേസിന് മാത്രമാണ് നേരത്തേ ഫൈവ് സ്റ്റാര്‍ പദവിയുള്ളത്.

Similar Posts