< Back
Gulf
പുതിയ രണ്ട് ദ്വീപുമായി ദുബൈപുതിയ രണ്ട് ദ്വീപുമായി ദുബൈ
Gulf

പുതിയ രണ്ട് ദ്വീപുമായി ദുബൈ

Khasida
|
23 May 2018 3:19 AM IST

2020 ല്‍ പൂര്‍ത്തിയാക്കും; 630 കോടി ദിര്‍ഹമാണ് ചെലവ്

ദുബൈയില്‍ പുതിയ രണ്ട് ദ്വീപുകള്‍ കൂടി വരുന്നു. ലോകപ്രശസ്ത ആഢംബര ഹോട്ടലായ ബുര്‍ജുല്‍ അറബിന് ഇരുവശത്തായാണ് പുതിയ ദ്വീപുകള്‍ നിര്‍മിക്കുന്നത്. വന്‍ ടൂറിസം പദ്ധതികളുമായി 2020 ല്‍ ദ്വീപുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ബുര്‍ജ് അല്‍ അറബിന് ഇരുവശത്തായി മര്‍സ അല്‍ അറബ് എന്ന പേരിലാണ് രണ്ട് ദ്വീപുകള്‍ നിര്‍മിക്കുക. ഈവര്‍ഷം നിര്‍മാണം തുടങ്ങുന്ന പദ്ധതി 2020 ല്‍ പൂര്‍ത്തിയാക്കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. 630 കോടി ദിര്‍ഹമാണ് ചെലവ്. ദുബൈ ഹോള്‍ഡിങ് പദ്ധതി നടപ്പാക്കും. 2.2 കിലോമീറ്റര്‍ കടല്‍തീരം ലഭിക്കുന്ന വിധം 400 ലക്ഷം ചതുരശ്ര അടി വിസ്ത്രിയാണ് ദ്വീപുകള്‍ക്കുണ്ടാവുക. ഫാമിലി ടൂറിസത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാവും ഇവിടെ നടപ്പാക്കുക. 2400 ഹോട്ടല്‍ മുറികള്‍ കൂടി ഇവിടെ വരും.140 വില്ലകള്‍ ദ്വീപില്‍ നിര്‍മിക്കും. നിലവിലെ വാട്ടര്‍തീം പാര്‍ക്ക് വൈല്‍ഡ് വാദി ദ്വീപിലേക്ക് നീട്ടി ഇരട്ടിശേഷിയുള്ളതാക്കും. കടല്‍ ജീവികളെ പരിചയപ്പെടുത്തുന്ന മറൈന്‍ പാര്‍ക്ക്, ഇന്റര്‍നാഷണല്‍ തിയേറ്റര്‍, ആഴക്കടല്‍ സമ്പത്തുകളെ പരിചയപ്പെടുത്തുന്ന പേള്‍ മ്യൂസിയം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ കുതിപ്പ് ഈ പദ്ധതി ശക്തിപ്പെടുത്തുമെന്ന് ദുബൈ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബാഇ പറഞ്ഞു.

Related Tags :
Similar Posts