< Back
Gulf
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി കുരിശിന്റെ വഴിക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി കുരിശിന്റെ വഴി
Gulf

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി കുരിശിന്റെ വഴി

admin
|
23 May 2018 9:31 AM IST

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുവൈത്ത് സെന്റ്‌ തെരേസാസ് ദേവാലയത്തിലെ തൃശൂർ കൂട്ടായ്മ ഒരുക്കിയ കുരിശിന്റെ വഴി വേറിട്ട ദൃശ്യാനുഭവമായി.

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുവൈത്ത് സെന്റ്‌ തെരേസാസ് ദേവാലയത്തിലെ തൃശൂർ കൂട്ടായ്മ ഒരുക്കിയ കുരിശിന്റെ വഴി വേറിട്ട ദൃശ്യാനുഭവമായി. യേശുവിന്റെ പീഡാനുഭാവങ്ങളുടെ പതിനാലു വ്യത്യസ്ത കാഴ്ചകളാണ് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ പുനരാവിഷ്കരിച്ചത്.

"അനന്തരം പിലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു.കുറ്റമില്ലാത്തവൻ കുറ്റകാരനായി വിധിക്കപ്പെട്ടു''. വിധിപ്രസ്ഥാവത്തിൽ തുടങ്ങി യേശുവിനെ കുരിശിലേറ്റുന്നതും ഒടുവിൽ പിലാത്തോസിന്റെ അനുമതിയോടെ റംസാക്കാരനായ യൌസേപ്പ് മൃതദേഹം ഏറ്റെടുത്തു കല്ലറയിലടക്കുന്നതും വരെയുള്ള രംഗങ്ങൾ ടാബ്ലോ രൂപത്തിൽ പുനാവിഷ്കരിക്കുകയായിരുന്നു ഒരു കൂട്ടം വിശ്വാസികൾ . സെന്റ്‌ തെരേസാസ് ദേവാലയത്തിലെ തൃശൂർ നിവാസികൾ ആണ് കുരിശിന്റെ വഴിക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്കാരം നല്കിയത് . പതിനാലു വ്യത്യസ്ത പാശ്ചാത്തലങ്ങളിലായാണ് കുരിശുമരണത്തിന്റെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കപ്പെട്ടത് തുടർന്ന് ഊണു നേർച്ചയും നടന്നു . അസിസ്റ്റന്റ് വികാർ ഫാദർ ജോൺസൻ നെടുപുറം ചടങ്ങിനു ആശീർവാദം നേർന്നു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു.

Similar Posts