< Back
Gulf
സൌദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിസൌദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
Gulf

സൌദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

admin
|
23 May 2018 10:53 PM IST

എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ്

സൗദി അല്‍ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടത്തെി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമിറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പോലീസിന്‍െറ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മുഖം കുത്തിയ നിലയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

Similar Posts