< Back
Gulf
ഹാദിയ വിഷയത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല: എന്‍ എസ് മാധവന്‍ഹാദിയ വിഷയത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല: എന്‍ എസ് മാധവന്‍
Gulf

ഹാദിയ വിഷയത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല: എന്‍ എസ് മാധവന്‍

Sithara
|
23 May 2018 6:14 PM IST

ഹാദിയയുടെ വിവാഹത്തില്‍ തീവ്രവാദം കാണുന്നവര്‍ നാഥുറാം വിനായക് ഗോഡ്സെ പോലും വിവാഹം കഴിച്ചിരുന്നുവെന്ന് മറന്നുപോകരുതെന്ന് എന്‍ എസ് മാധവന്‍

സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേല്‍ ജനക്കൂട്ടം കടന്നുകയറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. ഹാദിയ കേസില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ഇടം നല്‍കിയില്ല എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു.

അടിയന്തരാവസ്ഥകാലത്ത് സര്‍ക്കാറാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ജനക്കൂട്ടം അധികാരികളുടെ മൗനാനുവാദത്തോടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. തനത് കലാസാംസ്‌കാരിക വേദി ദോഹയില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഹാദിയ സംഭവത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല. അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കട്ടെ എന്നു തന്നെയാണ് പ്രബുദ്ധരായ കേരളീയ പൊതുസമൂഹം കരുതിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹാദിയയുടെ വിവാഹത്തില്‍ തീവ്രവാദം കാണുന്നവര്‍ നാഥുറാം വിനായക് ഗോഡ്സെ പോലും വിവാഹം കഴിച്ചിരുന്നുവെന്ന് മറന്നുപോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ മാധ്യമരംഗം കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലായി കൊണ്ടിരിക്കുകയാണെന്നും ഇംഗ്ലീഷ് മാധ്യമങ്ങളെയടക്കം വളരെ പെട്ടെന്ന് സ്വാധീനിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കായിട്ടുണ്ടെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. അപൂര്‍വ്വം ചില വെബ്‌പോര്‍ട്ടലുകള്‍ നിര്‍ഭയമായി നിലകൊള്ളുന്നത് ആശാവഹമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ അധികാരികള്‍ക്കെതിരെയെങ്കിലും ശക്തമായ നിലപാടെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts