< Back
Gulf
സ്വദേശവും പരദേശവും ഒരുപോലെ പരാജയപ്പെടുത്തുന്ന പ്രവാസി ജീവിതങ്ങള്‍സ്വദേശവും പരദേശവും ഒരുപോലെ പരാജയപ്പെടുത്തുന്ന പ്രവാസി ജീവിതങ്ങള്‍
Gulf

സ്വദേശവും പരദേശവും ഒരുപോലെ പരാജയപ്പെടുത്തുന്ന പ്രവാസി ജീവിതങ്ങള്‍

Khasida
|
23 May 2018 12:25 PM IST

തിരുവനന്തപുരം പാലോട് സ്വദേശി റാഫിക്ക് 15 വര്‍ഷം നീണ്ട പ്രവാസവും നാട്ടിലെ സംരംഭങ്ങളും നല്‍കിയത് കയ്പേറിയ അനുഭവങ്ങള്‍

പ്രവാസവും നാടും ഒരു പോലെ തുണക്കാത്ത നിരവധി പേരുണ്ട്. തിരുവനന്തപുരം പാലോട് സ്വദേശി റാഫിക്ക് 15 വര്‍ഷം നീണ്ട പ്രവാസവും നാട്ടിലെ സംരംഭങ്ങളും നല്‍കിയത് കയ്പേറിയ അനുഭവങ്ങള്‍ മാത്രമാണ്.

നാട്ടില്‍ ചെറിയ കച്ചവടം കൊണ്ട് റാഫിയുടെ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനായില്ല. ഇതോടെ 15 വര്‍ഷം മുമ്പ് ഗള്‍ഫ് സ്വപ്‌നങ്ങളുമായി സൗദിയിലെ നജ്‌റാനില്‍ എത്തിയത്. ഇതിനിടയില്‍ നാല് തവണ റാഫി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലും വിവിധങ്ങളായ പല സംരംഭങ്ങളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. പ്രവാസവും നാടും തനിക്ക് പരാജയങ്ങള്‍ മാത്രമാണ് സമ്മാനിച്ചതെങ്കിലും തമ്മില്‍ ഭേദം പ്രവാസം തന്നെയാണ് എന്നാണ് റാഫിയുടെ അഭിപ്രായം.

Related Tags :
Similar Posts