< Back
Gulf
യാമ്പു റദ്‍വാ ഇന്റർനാഷനൽ സ്കൂളില്‍ ശാസ്ത്ര, കരകൗശല പ്രദർശനംയാമ്പു റദ്‍വാ ഇന്റർനാഷനൽ സ്കൂളില്‍ ശാസ്ത്ര, കരകൗശല പ്രദർശനം
Gulf

യാമ്പു റദ്‍വാ ഇന്റർനാഷനൽ സ്കൂളില്‍ ശാസ്ത്ര, കരകൗശല പ്രദർശനം

admin
|
23 May 2018 10:19 PM IST

കാർണിവൽ ഓഫ് ആർട്സ് ആൻറ് സയൻസ് എന്ന് പേരിലായിരുന്നു പരിപാടി. ശാസ്ത്രത്തിന്റെ വിസ്മയകാഴ്ചകള്‍ കാണികളിൽ കൗതുകമുണര്‍ത്തി.

സൗദിയിലെ യാമ്പു റദ്‍വാ ഇന്റർനാഷനൽ സ്കൂൾ ശാസ്ത്ര, കരകൗശല പ്രദർശനം ഒരുക്കി. നൂറുകണക്കിന് ശാസ്ത്രകുതുകികളെയാണ് കുട്ടികള്‍ ഒരുക്കിയ പ്രദർശനം ആകര്‍ഷിച്ചത്.

കാർണിവൽ ഓഫ് ആർട്സ് ആൻറ് സയൻസ് എന്ന് പേരിലായിരുന്നു പരിപാടി. ശാസ്ത്രത്തിന്റെ വിസ്മയകാഴ്ചകള്‍ കാണികളിൽ കൗതുകമുണര്‍ത്തി. വിജ്ഞാനവും വിനോദവും ഇഴചേര്‍ത്തായിരുന്നു പരിപാടി. പാഴ്‍വസ്തുകളുടെ പുനരുപയോഗത്തിലൂടെ എങ്ങനെ പ്രകൃതിക്കും മനുഷ്യനും ഉപകാരപ്രദമാകുന്ന വസ്തുക്കള്‍ നിര്‍മിക്കാം എന്ന് പരിചയപ്പെടുത്തുന്ന സ്റ്റാള്‍ നിരവധി പേരെ ആകര്‍ഷിച്ചു. ലളിതമായ മാലിന്ന്യ സംസ്കരണ രീതികൾ പഠിപ്പിച്ച് കുട്ടികൾ രക്ഷിതാക്കൾക്ക് മാതൃകയായി.

വർണാഭമായ പ്രദര്‍ശനഗരിയും കുട്ടികള്‍ കരവിരുതിൽ തീർത്ത വിവിധകാഴ്ചകളും സന്ദർശകരുടെ പ്രശംസ പിടിച്ചു പറ്റി. ചീഫ് കോര്‍ഡിനേറ്റര്‍ ഷാജഹാൻ കാരി , മുദീറ ഫിറോസ്‌, നവാസ് ഖാൻ, ഇമ്രാന ബീഗം എന്നിവരാണ് പ്രദര്‍ശനത്തിന്റെ മേല്‍നോട്ടം വഹിച്ചത്.

Similar Posts