< Back
Gulf
തിരുവോണത്തെ വരവേറ്റ് പ്രവാസികള്‍തിരുവോണത്തെ വരവേറ്റ് പ്രവാസികള്‍
Gulf

തിരുവോണത്തെ വരവേറ്റ് പ്രവാസികള്‍

Sithara
|
25 May 2018 2:14 AM IST

ഈദ്, ഓണം ഓഫറുകളൊരുക്കി വിപണിയും വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഹോട്ടലുകളും ആഘോഷം കെങ്കേമമാക്കുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളും ഇന്ന് തിരുവോണത്തെ വരവേല്‍ക്കുകയാണ്. നീണ്ട ഈദ് അവധി ദിനങ്ങള്‍ക്ക് ഇടയിലാണ് തിരുവോണം എത്തുന്നത് എന്നതിനാല്‍ ഗള്‍ഫില്‍ ഇത്തവണ ആഘോഷങ്ങള്‍ കൂടുതല്‍ സജീവമാണ്. ഈദ്, ഓണം ഓഫറുകളൊരുക്കി വിപണിയും വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഹോട്ടലുകളും ആഘോഷം കെങ്കേമമാക്കുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെയും ബൂര്‍ജുല്‍ അറബിലെയും ആഡംബര ഹോട്ടലുകളി‍ല്‍ സദ്യയൊരുക്കിയാണ് ദുബൈയിലെ മലയാളം റേഡിയോ സ്റ്റേഷനുകള്‍ ഓണം വര്‍ണാഭമാക്കുന്നത്. കഴിഞ്ഞ വാരാന്ത്യദിവസം തൊട്ടേ പ്രവാസി സംഘടനകളുടെ ഓണാഘോഷം തുടങ്ങിയിരുന്നു.

Related Tags :
Similar Posts