< Back
Gulf
എഫ് സി സി വനിതാവേദിയുടെ വിമന്‍സ് ഫെസ്റ്റ് സമാപിച്ചുഎഫ് സി സി വനിതാവേദിയുടെ വിമന്‍സ് ഫെസ്റ്റ് സമാപിച്ചു
Gulf

എഫ് സി സി വനിതാവേദിയുടെ വിമന്‍സ് ഫെസ്റ്റ് സമാപിച്ചു

Jaisy
|
24 May 2018 10:05 PM IST

വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലുമായി നൂറില്‍ അധികം വനിതകള്‍ പങ്കെടുത്തു

എഫ് സി സി വനിതാവേദി ദോഹയില്‍ സംഘടിപ്പിച്ച വിമന്‍സ് ഫെസ്റ്റ് സമാപിച്ചു. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലുമായി നൂറില്‍ അധികം വനിതകള്‍ പങ്കെടുത്തു. പ്രവാസി വനിതകളുടെ സാന്നിധ്യം കൊണ്ടും മികച്ച സംഘാടനം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

പ്രവാസി വനിതകളുടെ സര്‍ഗ്ഗശേഷിയും സാഹിത്യാഭിരുചികളും വളര്‍ത്താന്‍ ലക്ഷ്യമിട്ട് ദോഹയിലെ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ നടത്തിവരുന്ന വിമന്‍സ് ഫെസ്റ്റില്‍ വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു. തുമാമയിലെ എഫ് സി സി ആസ്ഥാനത്ത് മൂന്ന് ദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത് . വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പിനങ്ങളിലുമായി നടന്ന മത്സരത്തില്‍ മലയാളി വനിതകളുടെ സജീവ സാന്നിധ്യമാണ് കാണാനായത്. സ്റ്റേജിനങ്ങളിലും രചനാവിഭാഗത്തിലും വനിതകള്‍ മത്സരിച്ചു. എഫ് സി സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ദോഹയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് വിധികര്‍ത്താക്കളായെത്തിയത്. എഫ് സി സി വനിതാവേദി പ്രവര്‍ത്തകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വനിതാവേദി പ്രസിഡന്റ് അപര്‍ണ റെനീഷ് ജോയിന്റ് സെക്രട്ടറി ഷെറി റസാഖ് എന്നിവര്‍ സംസാരിച്ചു.

Related Tags :
Similar Posts