< Back
Gulf
രൗദ്രഭാവത്തില്‍ സൂര്യന്‍; മഴയുടെ കുളിരണിയാന്‍ പ്രവാസികള്‍ സലാലയിലേക്ക്രൗദ്രഭാവത്തില്‍ സൂര്യന്‍; മഴയുടെ കുളിരണിയാന്‍ പ്രവാസികള്‍ സലാലയിലേക്ക്
Gulf

രൗദ്രഭാവത്തില്‍ സൂര്യന്‍; മഴയുടെ കുളിരണിയാന്‍ പ്രവാസികള്‍ സലാലയിലേക്ക്

Alwyn K Jose
|
25 May 2018 1:42 PM IST

മിക്ക ഗൾഫ് രാജ്യങ്ങളിലും വേനൽ ചൂട് കനത്തതോടെ പ്രവാസികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ ഒമാനിലെ സലാലയിലേക്ക് ഒഴുകുകയാണ്.

മിക്ക ഗൾഫ് രാജ്യങ്ങളിലും വേനൽ ചൂട് കനത്തതോടെ പ്രവാസികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ ഒമാനിലെ സലാലയിലേക്ക് ഒഴുകുകയാണ്. ഖരീഫ് മഴയുടെ കുളിരിലാണ് ഗൾഫിലെ കേരളം എന്ന് വിളിക്കുന്ന സലാല ഇപ്പോൾ. അവധിക്ക് നാട്ടിൽ പോകാൻ കഴിയാത്ത മലയാളികളും മഴകാഴ്ചകൾ തേടി എത്തുന്നത് ഇവിടേക്കാണ്‌.

കഴിഞ്ഞ ജൂൺ 21 മുതലാണ് ഈ വർഷത്തെ മഴക്കാലത്തിന് തുടക്കം കുറിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തുടർച്ചയായി പെയ്യുന്ന ചാറ്റൽ മഴ പ്രദേശത്തെയാകെ പച്ചയണിയിച്ചു. മലകൾക്ക് താഴെയുള്ള ചെറു അരുവികളെല്ലം നിറഞ്ഞെഴുകുകയാണ്. പ്രധാന ആകർഷക കേന്ദ്രങ്ങളായ വാദി ദർബാത്ത്, അയിൻ അർസാത്ത് മുഗ്സൈയിൽ എന്നിവിടങ്ങളിലൊക്കെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ജിസിസി രാജ്യങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഈ കാലത്ത് സലാലയിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. ഇതുവരെയായി മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം വിനോദ സഞ്ചാരികൾ എത്തിയതായി മന്ത്രാലയ വക്താക്കൾ അറിയിച്ചു. ഖരീഫിനോടനുധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ഒരുക്കിയ ഫെസ്റ്റിവൽ നഗരിയും സജീവമായി. സീസണ്‍ അവസാനിക്കുന്ന സെപ്തംബർ അവസാനം വരെ വിനോദ സഞ്ചാരികളുടെ ഈ ഒഴുക്ക് തുടരും. ഇവിടുത്തെ കുന്തിരിക്കവും ഇളനീരും യഥേഷ്ടം വാങ്ങിയാണ് ഓരോ വിനോദ സഞ്ചാരിയും മടങ്ങുന്നത്.

Related Tags :
Similar Posts