< Back
Gulf
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചുഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Gulf

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Jaisy
|
25 May 2018 1:41 PM IST

ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരുന്നു. ഒമാനും ഇന്ത്യയുമായി നില നിൽക്കുന്ന ബന്ധം ഊഷ്മളമാക്കുന്നതിലും ഇരു രാജ്യങ്ങളുടെ വികസനത്തിലും പ്രവാസി ഇന്ത്യക്കാർ മഹത്തായ പങ്കാണ് വഹിക്കുന്നതെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയിൽ സംഘടിപ്പിച്ച എഴുപതാം സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ക്ലബ്ബിലെ സുൽത്താൻ ഖാബൂസ് ഇൻഡോർ ഹാളിൽ നടന്ന പരിപാടിയിൽ ഹരീന്ദർ സിംഗ് ലംബ ,മുഹമ്മദ് സൈദ് അൽ അമ് രി,മുഹമ്മദ് അലി അമ് രി എന്നിവർ അതിഥികളായിരുന്നു.ക്ലബ്ബിന്റെ ഉപഹാരം ചെയർമാൻ അംബാസഡർക്ക് കൈമാറി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ടി.ആർ.ബ്രൗൺ,വിവിധ ഭാഷ വിംഗുകളുടെ ഭാരവാഹികൾ ,സാമൂഹ്യ സംഘടന പ്രതിനിധികൾ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.ആഘോഷത്തിന് ക്ലബ്ബ് ഭാരവാഹികളായ ഹ്രദ്യ.എസ്.മേനോൻ ,സണ്ണി ജേക്കബ്,വിനയകുമാർ,മോഹൻദാസ് എന്നിവർ നേത്രത്വം നൽകി. വൈവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

Similar Posts