< Back
Gulf
ഖത്തറില്‍ അല്‍ജസീറ ചാനലും ജീവനക്കാരെ പിരിച്ചുവിടുന്നുGulf
ഖത്തറില്‍ അല്‍ജസീറ ചാനലും ജീവനക്കാരെ പിരിച്ചുവിടുന്നു
|26 May 2018 3:09 AM IST
ലോക വ്യാപകമായി നടത്തുന്ന ചെലവു ചുരുക്കലിന്റെ ഭാഗമായി 500 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് അല്‍ ജസീറ മീഡിയാ നെറ്റ്‌വര്‍ക്ക്....

ഖത്തറില്‍ അല്‍ജസീറ ചാനലും ജീവനക്കാരെ പിരിച്ചുവിടുന്നു. ലോക വ്യാപകമായി നടത്തുന്ന ചെലവു ചുരുക്കലിന്റെ ഭാഗമായി 500 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് അല്‍ ജസീറ മീഡിയാ നെറ്റ്‌വര്‍ക്ക് അറിയിച്ചത്. പിരിച്ചുവിടപ്പെടുന്നവരില്‍ അധികവും ഖത്തറിലെ ആസ്ഥാനത്ത് ജോലിചെയ്യുന്നവര്‍ തന്നെയാകും . അല്‍ ജസീറ മീഡിയാനെറ്റ്‌വര്‍ക്ക് ആക്ടിങ് ഡയരക്ടര്‍ ജനറല്‍ മുസ്തഫ സ്വവാഖ് പിരിച്ചുവിടല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഖത്തറില്‍ വിവിധ മേഖലകളില്‍ നടന്നുവരുന്ന ചെലവു ചുരുക്കല്‍ നടപടികളുടെ തുടര്‍ച്ചയായാണ് മാധ്യമരംഗത്തെ പിരിച്ചുവിടലും വിലയിരുത്തപ്പെടുന്നത് .
ഇതുസംബന്ധിച്ച അല്‍ജസീറ വെബിലെ വാര്‍ത്ത വായിക്കാം: