< Back
Gulf
സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക്  അംഗീകാരംസൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം
Gulf

സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം

Jaisy
|
25 May 2018 7:18 PM IST

റിയാദ് സിറ്റി ഡവലപ്മെന്‍റ അതോറിറ്റിയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സൗദിയുടെ തലസ്ഥാന നഗരം സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് റിയാദ് മേഖല ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അംഗീകാരം നല്‍കി. റിയാദ് സിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഗരവികസനത്തിന്റെ ഭാഗമായി പണിപുര്‍ത്തിയായി വരുന്ന റിയാദ് മെട്രോ പ്രൊജക്ടിന്റെ 54 ശതാമനം പണിപൂര്‍ത്തിയായതായും ഗവര്‍ണര്‍ അറിയിച്ചു.

റിയാദ് നഗരത്തിന്റെ സേവന, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരം സ്മാര്‍ട്ട് സിറ്റിയായി പ്രഖ്യാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ലോകത്തിലെ മികച്ച 100 നഗരങ്ങളുടെ ഗണത്തില്‍ റിയാദും ഉള്‍പ്പെടുന്ന തരത്തില്‍ സാങ്കേതികവിദ്യ നഗരത്തില്‍ ലഭ്യമാക്കുമെന്ന് ഗവര്‍ണ വിശദീകരിച്ചു. നിക്ഷേപകരെ റിയാദിലേക്ക് ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ മുഖ പരിപാടികള്‍ നടപ്പാക്കും. അനുയോജ്യമായ നിരക്കില്‍ താമസ കെട്ടിടങ്ങള്‍ ലഭ്യമാക്കുക, ആരോഗ്യ, ആയുരാരോഗ്യ സേവനം മെച്ചപ്പെടുത്തുക, ട്രാഫിക് സംവിധാനം മെച്ചപ്പെടുത്തുക, പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളും സമൂഹത്തിലെ എല്ലാവര്‍ക്കും ലഭ്യമാക്കുക, ടെലികമ്യൂണിക്കേഷന്‍ സൗകര്യം മെച്ചപ്പെടുത്തുക, സുരക്ഷ ഉറപ്പുവരുത്തുക, ജലം, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി നിരവധി തൊാഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Tags :
Similar Posts